പത്തനംതിട്ട:പന്തളം നഗരസഭാ ഭരണം ബിജെപി നിലനിർത്തി. പ്രതിപക്ഷത്തിൻ്റെ 18 അടവും മുട്ടടവും പിഴച്ചു. പന്തളം നഗരസഭ ബിജെപി നിലനിർത്തി. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അച്ചൻകുഞ്ഞ് ജോൺ നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം നഗരസഭയിലെ ബിജെപി കൗൺസിലർമാർക്ക് ഇടയിലുണ്ടായ പടലപ്പിണക്കം മുതലെടുത്ത് ബിജെപി യുടെ നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ് , യുഡിഎഫ് മുന്നണികളുടെ ശ്രമം പരാജയപ്പെടുത്തി ബിജെപി ഭരണം നിലനിർത്തി.
ബിജെപിയിലെ മൂന്ന് വിമത അംഗങ്ങളെ കൂട്ടുപിടിച്ച് യുഡിഎഫും എൽഡിഎഫും ചേർത്ത് പന്തളം നഗരസഭാ ചെയർപേഴ്‌സണായിരുന്ന സുശീലാ സന്തോഷിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ശ്രമിച്ചതിനെ തുടർന്ന് ഇവർ രാജിവച്ചതിനെ തുടർന്നാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിയുടെ 18 അംഗങ്ങൾക്കൊപ്പം സ്വതന്ത്ര അംഗം രാധാകൃഷ്‌ണൻ ഉണ്ണിത്താനും വോട്ട് ചെയ്‌തു.