കേരളം

kerala

ETV Bharat / state

'മഞ്ഞളാംകുഴി അലിയിൽ നിന്ന് 18 കോടി തട്ടിയെടുത്തു'; ആന്‍റോ അഗസ്‌റ്റിനെതിരെ കടുത്ത ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ

തനിക്കെതിരെ പുറത്തുവിട്ട ഓഡിയോ വ്യാജം, ആന്‍റോക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്നും ശോഭ സുരേന്ദ്രന്‍.

BJP LEADER SHOBHA SURENDRAN  SHOBHA AGAINST ANTO AUGUSTINE  SHOBHA SURENDRAN REPORTER TV  LATEST MALAYALAM NEWS
Shobha Surendran (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

തൃശൂർ: റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്‌റ്റിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുൻ മന്ത്രി മഞ്ഞളാംകുഴി അലിയിൽ നിന്ന് ആന്‍റോ 18 കോടി തട്ടിയെടുത്തതായി ശോഭാ സുരേന്ദ്രൻ ആരോപിച്ചു. മാംഗോ ഫോൺ ഇടപാടിൽ ആന്‍റോ വൻ തട്ടിപ്പ് നടത്തി, ആന്‍റോക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നും ഗോകുലം ഗോപാലന്‍റെ ഹോട്ടലിൽ ആന്‍റോയുടെ ഭാര്യക്ക് എങ്ങനെ ഷെയർ വന്നു വെന്നും ശോഭ ചോദിച്ചു.

ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് (ETV Bharat)

'തന്നെ മാത്രമല്ല, പ്രസ്ഥാനത്തെ കൂടി തകര്‍ക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലക്ഷ്യം. ലൈസന്‍സില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. വിവാദ അക്കൗണ്ടുകൾ ചാനൽ ക്ലോസ് ചെയ്യാൻ കാരണം എന്താണ്? എത്ര അക്കൗണ്ടുകൾ ചാനൽ ക്ലോസ് ചെയ്‌തു? ഇക്കാര്യത്തിൽ നടക്കുന്ന ആഭ്യന്തര മന്ത്രാലയ അന്വേഷണം ഏതു വരെ എത്തി?

ഒരേ അഡ്രസിൽ രണ്ട് കമ്പനികൾ പ്രവർത്തിക്കുന്നു. ഇതിനെതിരെ താൻ പരാതി നൽകിയിട്ടുണ്ട്. ജിഎസ്‌ടി വെട്ടിപ്പിനായി ഷെൽ കമ്പനി രൂപീകരിച്ച് പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണർക്കും രജിസ്ട്രാർ ഓഫ് കമ്പനീസിനും പരാതി നൽകിയിട്ടുണ്ടെന്നും' ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'വാഴ നനയുമ്പോൾ ചീര നനയുന്ന പോലെയാണ് ശോഭാ സുരേന്ദ്രൻ എന്നാണ് സുജയ പറഞ്ഞത്. യഥാർഥ വാഴ ആന്‍റോയാണ്. അതിന് കീഴിൽ ഇരിക്കുന്ന നിങ്ങളാണ് ചീര എന്ന് ശോഭാ തിരിച്ചടിച്ചു. താൻ പ്രസംഗിക്കുന്ന വേദിയിൽ ആന്‍റോ ഉണ്ടായിരുന്ന ഫോട്ടോയും ശോഭ പുറത്തുവിട്ടു.

ആന്‍റോ അന്ന് പിസി തോമസിന്‍റെ പാർട്ടിയുടെ നേതാവായിരുന്നു. ദീന ദയാൽ എന്ന പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിക്കൊപ്പമാണ് ആന്‍റോയുടെ വീട്ടിൽ പോയത്. മൂന്നു നാലു വീടുകളിൽ ഗൃഹ സമ്പർക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പിസി തോമസിന്‍റെ പാർട്ടിയിലൂടെ ബിജെപിയിലേക്ക് ആന്‍റോ കയറിക്കൂടി.

ആന്‍റോയുടെ ഗുണ്ടായിസം ഫോട്ടോഗ്രാഫർക്ക് നേരെ ഉണ്ടായാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയെ തട്ടിച്ച കേസിൽ ആൻ്റോ അഗസ്‌റ്റിൻ ജയിലിലായിരുന്നു. തനിക്കെതിരെ ക്രൈം നന്ദകുമാർ പുറത്തുവിട്ട ഓഡിയോ വ്യാജമായിരുന്നു. ഈ വ്യാജ ഓഡിയോ നിർമിച്ചവർ ജയിലിലാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

Also Read:'നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖം, താന്‍ നിരപരാധി'; പിപി ദിവ്യ ജയിലിന് പുറത്തേക്ക്

ABOUT THE AUTHOR

...view details