കേരളം

kerala

ETV Bharat / state

കഞ്ചിക്കോട് ബ്രൂവറിക്കായി ഏറ്റെടുത്ത സ്ഥലത്ത് പ്രതിപക്ഷ പാർട്ടികളുടെ കൊടിനാട്ടി സമരം - PALAKKAD BREWERY OPPOSITION PROTEST

അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍.

Etv BhKANJIKODE BREWERY AND DISTILLERY  BJP CONGRES PROTEST AGAINST BREWERY  LATEST MALAYALAM NEWS  OPPOSITION PROTEST IN BREWERY  arat
Congress BJP Protests Against Kanjikode Brewery Hoisting Flags At The Proposed site. (ETV Bharat)

By ETV Bharat Kerala Team

Published : Jan 19, 2025, 4:56 PM IST

പാലക്കാട്:കഞ്ചിക്കോട്ട് മദ്യ നിർമാണശാലക്ക് അനുമതി നൽകിയതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികള്‍. മദ്യ നിർമാണശാലക്കായി ഏറ്റെടുത്ത നിർദ്ദിഷ്‌ട സ്ഥലത്ത് കോൺഗ്രസും ബിജെപിയും കൊടിനാട്ടി പ്രതിഷേധിച്ചു. എലപ്പുള്ളി മണ്ണുകാട്ടിൽ ഒയാസിസ് മദ്യക്കമ്പനിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് സമരം.

വി കെ ശ്രീകണ്‌ഠൻ എംപിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിൻ്റെ സമരം. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന സ്ഥലത്ത് മദ്യക്കമ്പനി തുടങ്ങാൻ അനുവദിക്കില്ലെന്ന് ശ്രീകണ്‌ഠൻ എം പി പറഞ്ഞു.

കഞ്ചിക്കോട് ബ്രൂവറിക്കെതിരെ സമരവുമായി പ്രതിപക്ഷ പാർട്ടികള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലത്ത് ജലമൂറ്റാന്‍ കമ്പനിക്ക് സർക്കാർ അനുമതി നൽകിയത് ദുരൂഹമാണെന്ന് ബിജെപിയുടെ സമരത്തിന് നേതൃത്വം നൽകിയ ജില്ലാ ജനറൽ സെക്രട്ടറി എകെ ഓമനക്കുട്ടൻ പറഞ്ഞു. സമരം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പദ്ധതി സ്ഥലത്തേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:പാരാഗ്ലൈഡിങിനിടെ അപകടം; വനിതാ വിനോദ സഞ്ചാരിക്കും ഇന്‍സ്ട്രക്‌ടർക്കും ദാരുണാന്ത്യം

ABOUT THE AUTHOR

...view details