കേരളം

kerala

ETV Bharat / state

തിരുവല്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു: നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം - BIRD FLUE IN THIRUVALLA

തിരുവല്ല നഗരസഭ രണ്ടാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.

BIRD FLUE IN PATHANAMTHITTA  തിരുവല്ലയിൽ പക്ഷിപ്പനി  പത്തനംതിട്ടയിൽ പക്ഷിപ്പനി  BIRD FLUE IN KERALA
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 1:24 PM IST

പത്തനംതിട്ട: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. തിരുവല്ല നഗരസഭ രണ്ടാം വാർഡിൽ കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രഭവ കേന്ദ്രത്തിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ച് വരെ നിരോധിച്ചതായി ജില്ലാ കലക്‌ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ് പ്രേം കൃഷ്‌ണന്‍ ഉത്തരവിറക്കി.

തിരുവല്ല നഗരസഭ രണ്ടാം വാർഡിലെ ചുമത്ര സ്വദേശി അമൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിത മേഖലയും ഒരു കിലോമീറ്റർ മുതൽ പത്ത് കിലോമീറ്റർ ചുറ്റളവ് പ്രദേശം സർവൈലൻസ് മേഖലയുമാണ്. തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂർ, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂർ, നെടുമ്പുറം, കടപ്ര, കുറ്റൂർ എന്നീ പ്രദേശങ്ങൾ സർവൈലൻസ് മേഖലയിൽ ഉൾപ്പെടും.

ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച്‌ കര്‍ശന പരിശോധന നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്‍റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കുന്നുണ്ടന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഉറപ്പുവരുത്തണം. കഴിഞ്ഞ മാസം തിരുവല്ല നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Also Read: പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ? വസ്‌തുതയറിയാം

ABOUT THE AUTHOR

...view details