കോഴിക്കോട്:കല്ലായിൽ ബൈക്ക് അപകടത്തിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി കോടങ്ങാട് ഇളനീർകര സ്വദേശികളായ മുഹമ്മദ് സിയാദലി (18), സാബിത് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ (ഓഗസ്റ്റ് 18) രാത്രി ഏഴ് മണിയോടെ കോഴിക്കോട് മീഞ്ചന്ത റോഡിൽ കല്ലായി വട്ടാം പൊയിൽ റെയിൽവേഗേറ്റിന് സമീപത്താണ് അപകടം ഉണ്ടായത്.
ബൈക്ക് സിറ്റി ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം - Two Died In Bus Bike Collision - TWO DIED IN BUS BIKE COLLISION
കല്ലായിൽ ബൈക്ക് സിറ്റി ബസുമായി കൂട്ടി ഇടിച്ച് അപകടം. രണ്ട് യുവാക്കള്‍ മരിച്ചു. കൊണ്ടോട്ടി കോടങ്ങാട് സ്വദേശികളാണ് മരിച്ചത്.
Two People Died In Bike Accident (ETV Bharat)
Published : Aug 19, 2024, 9:28 AM IST
ഇവർ സഞ്ചരിച്ച ബൈക്ക് ഫറോക്കിൽ നിന്നും കോഴിക്കോടേക്ക് വന്ന സിറ്റി ബസുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ മൊബൈൽ വിദ്യാർഥികളായ ഇരുവരും അയൽവാസികളാണ്.