ഇടുക്കി :എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിൽ അടിമാലി സ്വദേശികളായ രണ്ട് പേർ മരണപ്പെട്ടു. അടിമാലി സ്വദേശി പുല്ലൻ വീട്ടിൽ ജെറി മാത്യു, അടിമാലി ആനവിരട്ടി സ്വദേശി കീരിക്കാട്ടിൽ എൽദോസ് മാത്യു എന്നിവരാണ് മരണപ്പെട്ടത് ( Two Youths Died in A Bike Accident In Adimali ) .
ഇന്നലെ (06-03-2024) രാത്രിയായിരുന്നു അപകടം. ഗുരുതരപരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും (Bike Accident In Adimali ).