ഇടുക്കി:ബൈസൺവാലിയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാതയോരത്തെ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു. കാക്കാകട സ്വദേശി അനന്തുവാണ് (20) മരിച്ചത്. ബൈസൺവാലി സ്‌കൂൾ പടിക്ക് സമീപം ഇന്ന് (ജൂലൈ 22) വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു; 20കാരന് ദാരുണാന്ത്യം - Youth Died In Bike Accident - YOUTH DIED IN BIKE ACCIDENT
ഇടുക്കിയിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാക്കാകട സ്വദേശി അനന്തുവാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചാണ് അപകടം.
Anandu (20) (ETV Bharat)
Published : Jul 22, 2024, 10:56 PM IST
ഇലക്ട്രിക്കൽ ജോലികൾ ചെയ്‌തിരുന്ന അനന്തു ബൈസൺവാലിയിലെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ (ജൂലൈ 23) ബന്ധുക്കൾക്ക് വിട്ടു നൽകും.
Also Read:കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു