തിരുവനന്തപുരം :ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ (Biju Prabhakar want to step down from KSRTC CMD post). ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി (Biju Prabhakar letter to chief secretary demanding his removal from the post of KSRTC CMD). ഓസ്ട്രേലിയയിൽ പൊതു ഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാൻ പോയ ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയെങ്കിലും സിഎംഡി സ്ഥാനം ഏറ്റെടുത്തിട്ടില്ല.
നിലവിൽ ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കറിനാണ് സിഎംഡി ചുമതല. മടങ്ങിയെത്തിയ ബിജു പ്രഭാകർ ഇതുവരെ ഓഫിസിൽ പോകുകയോ ഫയലുകളിൽ തീരുമാനം എടുക്കുകയോ ചെയ്‌തിട്ടില്ല. ഇതിന് പുറമെ ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ തയാറാണെന്ന് ബിജു പ്രഭാകർ സർക്കാരിനെ അറിയിച്ചതായാണ് വിവരം.
ഗതാഗത സെക്രട്ടറി, കെഎസ്ആർടിസിയുടെയും സ്വിഫ്റ്റിന്‍റെയും സിഎംഡി, കെടിഡിഎഫ്‌സി ചെയർമാൻ, ഗുരുവായൂർ ദേവസ്വം കമ്മിഷണർ, കൂടൽമാണിക്യം ദേവസ്വം കമ്മിഷണർ എന്നീ ചുമതലകളാണ് ബിജു പ്രഭാകർ നിലവിൽ നിർവഹിക്കുന്നത്. അതേസമയം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി (Minister KB Ganesh Kumar and Biju Prabhakar clash) അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് സ്ഥാനം ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചത് എന്നുമാണ് ബിജു പ്രഭാകറിന്‍റെ വിശദീകരണം.