കാസർകോട്: തന്‍റെ പിതാവിന് അവാർഡ് ലഭിച്ചതിൽ അഭിമാനവും സന്തോഷവുമെന്ന് ഭാരത രത്ന പുരസ്‌കാര ജേതാവ് എം.എസ്. സ്വാമിനാഥന്‍റെ മകൾ ഡോക്‌ടര്‍ സൗമ്യ സ്വാമിനാഥൻ. കർഷകർക്കും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ചതിന് ലഭിച്ച അംഗീകാരമായി ഭാരത രത്ന പുരസ്‌കാരത്തെ കാണുന്നു. അദ്ദേഹം അവാർഡിന് പുറകെ പോയിരുന്ന ആളായിരുന്നില്ല. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ ബഹുമതി ലഭിച്ചിരുന്നെങ്കിൽ ഞങ്ങള്‍ക്ക് കൂടുതൽ സന്തോഷമായേനെയെന്നും ഡോക്‌ടര്‍ സൗമ്യ സ്വാമിനാഥൻ കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന്‍റെ പരമോന്നത പുരസ്‌കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമെന്ന് എം.എസ്. സ്വാമിനാഥന്‍റെ മകൾ ഡോ. സൗമ്യ സ്വാമിനാഥൻ - എം എസ് സ്വാമിനാഥന്‍ ഭാരത് രത്ന
മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്ക് കഴിഞ്ഞ ദിവസം ഭാരതരത്ന പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. ഇന്ന് എംഎസ് സ്വാമിനാഥൻ, മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹറാവു, ചൗധരി ചരൺ സിങ് എന്നിവർക്കുമാണ് ഭാരതരത്ന പ്രഖ്യാപിച്ചത്.
Published : Feb 9, 2024, 3:11 PM IST
അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഇന്ന് ഭാരത രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് പുരസ്‌കാര വിവരം അറിയിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് ഭാരത രത്ന എന്ന രാജ്യത്തിന്‍റെ പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ചത്. (Soumya swaminadan about Bharat Ratna award).
കൃഷിയിലും കര്‍ഷകക്ഷേമത്തിലും രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്ന നല്‍കി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.