കേരളം

kerala

ETV Bharat / state

തൃശൂര്‍ കമ്പനിക്കടവ് ബീച്ചിൽ ബാര്‍ജ് കരയ്ക്കടിഞ്ഞു - Barge In Kaipamangalam Beach - BARGE IN KAIPAMANGALAM BEACH

കടലില്‍ നങ്കൂരമിട്ട ബാര്‍ജ് കരക്കടിഞ്ഞു. 400 സ്‌ക്വയര്‍ ഫീറ്റുള്ള ബാര്‍ജാണ് കമ്പനിക്കടവ് ബീച്ചില്‍ കരക്കടിഞ്ഞത്.

കമ്പനിക്കടവ് ബീച്ചിൽ ബാര്‍ജ്  തൃശൂരില്‍ ബാര്‍ജ് കരക്കടിഞ്ഞു  BARGE IN THRISSUR BEACH  കയ്‌പമംഗലം ബീച്ച് ബാര്‍ജ്
Barge At Kaipamangalam Beach (ETV Bharat)

By ETV Bharat Kerala Team

Published : Aug 17, 2024, 8:23 PM IST

കമ്പനിക്കടവ് ബീച്ചിലെ ബാര്‍ജ് (ETV Bharat)

തൃശൂര്‍:കയ്‌പമംഗലത്തെ കമ്പനിക്കടവ് ബീച്ചില്‍ ബാര്‍ജ് കരയ്‌ക്കടിഞ്ഞ നിലയില്‍. 400 സ്‌ക്വയര്‍ ഫീറ്റുള്ള ബാര്‍ജാണ് കരയ്‌ക്കടിഞ്ഞത്. ഇന്ന് (ഓഗസ്റ്റ് 17) പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളാണ് ബാര്‍ജ് കണ്ടെത്തിയത്.

അഴീക്കോട് മുനമ്പം പാലം നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയിരുന്ന ബാര്‍ജാണിത്. അഴീക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കടലിലെ ശക്തമായ തിരയെ തുടര്‍ന്ന് നങ്കൂരം ഉള്‍പ്പെടെ കരയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ കയ്‌പമംഗലം പൊലീസ് സ്ഥലത്തെത്തി.

Also Read:ശംഖുമുഖത്ത് ബോട്ട് അപകടം; ഒരാളെ കാണാതായി

ABOUT THE AUTHOR

...view details