കണ്ണൂർ :കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായി പരാതി. മുതിർന്നവർക്കായുള്ള വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി നേരിട്ട് രേഖപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ കല്യാശ്ശേരിയില്‍ ഇന്നലെ (ഏപ്രില്‍ 18) ആണ് സംഭവം. 92 വയസുള്ള ദേവകിയുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗണേശൻ രേഖപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.
കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ; 92കാരിയുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തി, ദൃശ്യം പുറത്ത് - KASARAGOD ELECTION SABOTAGE
കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി. മുതിർന്നവരുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തി. സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം
Published : Apr 19, 2024, 12:53 PM IST
|Updated : Apr 19, 2024, 1:39 PM IST
സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തു. സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്‌റ്റന്‍റ് മൈക്രോ ഒബ്‌സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. വോട്ടിങ്ങിന്‍റെ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്‌ച പറ്റിയെന്നാണ് കണ്ടെത്തൽ.
ALSO READ : ലക്ഷ്യം ഒരു വോട്ട്: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊടും വനത്തിലൂടെ നടന്നത് 18 കിലോമീറ്റർ
Last Updated : Apr 19, 2024, 1:39 PM IST