ഇടുക്കി:കെഎസ്ആർടിസിഡ്രൈവറെയും കണ്ടക്‌ടറെയും കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ആനയിറങ്കൽ സ്വദേശികളായ ചെല്ലദുര, അൻസാർ, കുമരെശൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിഡ്രൈവറെയും കണ്ടക്‌ടറെയും മർദനത്തിനിരയാക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡ്രൈവറെയും കണ്ടക്‌ടറെയും മർദിക്കുന്ന ദൃശ്യങ്ങൾ. (ETV Bharat) ഇന്നലെയാണ് (ഒക്‌ടോബർ 25) സംഭവം. വൈകുന്നേരം 4.45ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ബസിനെ പൂപ്പാറ വെബ്കോ ജംങ്ഷന് സമീപത്തുവെച്ച് ചെല്ലദുര കൈ കാണിച്ചു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതിനാൽ ബസ് നിർത്തേണ്ടതില്ലെന്ന് കണ്ടക്‌ടർ ഡ്രൈവറോട് പറഞ്ഞു.
തുടർന്ന് മൂന്നാറിലേക്ക് പോയ ബസിനെ പിന്തുടർന്ന് ഓട്ടോയിൽ എത്തിയ ചെല്ലദുരയും,അൻസാറും, കുമരെശനും ആനയിറങ്കല്ലിന് സമീപം ബസ് തടഞ്ഞു നിർത്തുകയും ഡ്രൈവറെയും കണ്ടക്‌ടറെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ എൽദോസ്, കണ്ടക്‌ടർ ബാലാജി എന്നിവർക്ക് പരിക്കേറ്റു. ഇവർ നൽകിയ പരാതിയിൽ ആക്രമികളായ മൂന്നു പേരെയും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read:മലപ്പുറത്ത് കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം