തൃശൂർ:ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാം തുറന്നതോടെയാണ് അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടം ജല സമൃദ്ധമായത്. ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുകയാണ്. അതിരപ്പിള്ളിയുടെ മനോഹരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.
ആര്‍ത്തലച്ച് പതഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം: മനം കുളിര്‍ത്ത് സഞ്ചാരികള്‍ - Athirappilly waterfalls - ATHIRAPPILLY WATERFALLS
അതിരപ്പിള്ളി മേഖലയിൽ മഴ ശക്തമായതോടെ വെള്ളച്ചാട്ടം അതിന്‍റെ മനോഹാരിത വീണ്ടെടുത്തു. വെള്ളച്ചാട്ടം കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്ക്.
![ആര്‍ത്തലച്ച് പതഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം: മനം കുളിര്‍ത്ത് സഞ്ചാരികള്‍ - Athirappilly waterfalls അതിരപ്പിള്ളി വെള്ളച്ചാട്ടം ATHIRAPPILLY RAIN അതിരപ്പിള്ളി മഴ HEAVY RAIN IN THRISSUR](https://etvbharatimages.akamaized.net/etvbharat/prod-images/27-06-2024/1200-675-21812637-thumbnail-16x9-athirappilly-rain.jpg)
Athirappilly Waterfalls (ETV Bharat)
Published : Jun 27, 2024, 9:58 PM IST
നിറഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം (ETV Bharat)
വേനലിൽ വെള്ളച്ചാട്ടം നൂല് പോലെ നേർത്തിരുന്നു. എന്നാൽ മഴ ശക്തമായതോടെ നിറഞ്ഞൊഴുകാൻ തുടങ്ങിയ വെള്ളച്ചാട്ടം കാണാൻ നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. അതേസമയം മഴ ഇനിയും ശക്തമാവുകയാണെങ്കിൽ അതിരപ്പിള്ളിയിലേക്കുള്ള പ്രവേശനം നിരോധിക്കും.
Also Read: കോട്ടയത്ത് കനത്ത മഴ: റോഡുകളില്‍ വാഹനം തെന്നിമാറി അപകടം, വ്യാപക നാശനഷ്‌ടം