കാസർകോട്:ആർമി റിക്രൂട്ട്മെൻ്റ് റാലി റദ്ദാക്കി. ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ആർമി റിക്രൂട്ട്മെൻ്റ് റാലിയാണ് റദ്ദാക്കിയത്. ഉത്തരകേരള ആർമി റിക്രൂട്ട്മെൻ്റ് ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. റാലി റദ്ദാക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല.
നീലേശ്വരത്ത് നടത്താനിരുന്ന ആർമി റിക്രൂട്ട്മെൻ്റ് റാലി റദ്ദാക്കി; കാരണം വ്യക്തമല്ല - Army Recruitment Rally Cancelled - ARMY RECRUITMENT RALLY CANCELLED
കാസർകോട് നടത്താന്‍ തീരുമാനിച്ചിരുന്ന ആർമി റിക്രൂട്ട്മെൻ്റ് റാലി റദ്ദാക്കിയതായി റിക്രൂട്ട്മെൻ്റ് ഡയറക്‌ടർ അറിയിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 3500 ഉദ്യോഗാര്‍ഥികള്‍ക്കായി നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്.
Published : Jun 29, 2024, 4:11 PM IST
റിക്രൂട്ട്മെൻ്റ് ജൂലൈ 18 മുതല്‍ 25 വരെ നടക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 3500 ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്‌മെന്‍റ് നടത്താനിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ട്‌മെന്‍റ് റാലിയില്‍ പങ്കെടുക്കാനിരുന്നത്. 10 വര്‍ഷത്തിനു ശേഷമായിരുന്നു ജില്ലയില്‍ ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലി നടത്താൻ തീരുമാനിച്ചത്.
Also Read:ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം: യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു