തൃശൂര്‍:അര്‍ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ജില്ല കലക്‌ടറായി വെള്ളിയാഴ്‌ച (ജൂലൈ 19) ചുമതലയേല്‍ക്കും. കലക്‌ടറായിരുന്ന വിആര്‍ കൃഷ്‌ണ തേജ ഇന്‍റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്ക് പോയ ഒഴിവിലാണ് നിയമനം. നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറും ലേബര്‍ കമ്മിഷണറുമാണ് അര്‍ജുന്‍ പാണ്ഡ്യന്‍.
2017 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കലക്‌ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കലക്‌ടര്‍, അട്ടപ്പാടി നോഡല്‍ ഓഫിസര്‍, ഇടുക്കി ഡെവലപ്‌മെന്‍റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്‌റ്റ് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്‍റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്‌ടര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്‌ടര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.