ETV Bharat / bharat

ഹിന്‍ഡന്‍ബര്‍ഗിനെതിരെ തട്ടിപ്പിന് കേസെടുക്കാന്‍ സാധ്യത; നിര്‍ണായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട് - HINDENBURG FOUNDER SECURITIES FRAUD

ഹിന്‍ഡന്‍ബര്‍ഗും ഇന്ത്യന്‍ വംശജന്‍റെ കമ്പനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചില നിര്‍ണായക വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്...

HINDENBURG NATHAN ANDERSON  ADANI GROUP  ഹിന്‍ഡന്‍ബര്‍ഗ് കേസ്  അദാനി ഗ്രൂപ്പ്
Representative Image (X@HindenburgRes)
author img

By ETV Bharat Kerala Team

Published : Jan 19, 2025, 6:10 PM IST

ന്യൂഡൽഹി: വിവാദ ഷോർട്ട് സെല്ലര്‍ ഹിൻഡൻബർഗ് റിസർച്ചിനും സ്ഥാപകൻ നഥാൻ ആൻഡേഴ്‌സണിനുമെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട്. ഹിൻഡൻബർഗിന്‍റെ രഹസ്യ ബന്ധങ്ങളും സെക്യൂരിറ്റീസ് തട്ടിപ്പുകളും ഇവര്‍ നടത്തിയ തെറ്റായ വെളിപ്പെടുത്തലുകളും തുറന്നു കാട്ടുന്ന തെളിവുകളാണ് കാനഡയിലെ ഒന്‍റാറിയോയിൽ നടന്ന കോടതി വ്യവഹാരത്തിനിടെ സമര്‍പ്പിക്കപ്പെട്ടത് എന്ന് കനേഡിയൻ ഓൺലൈൻ അന്വേഷണ വാർത്താ ഏജൻസിയായ മാർക്കറ്റ് ഫ്രോഡ്‌സിന്‍റെ റിപ്പോർട്ട് പറയുന്നു.

നഥാൻ ആൻഡേഴ്‌സണും ഇന്ത്യൻ വംശജനായ മോയസ് കസ്സാം നടത്തുന്ന കാനഡ ആസ്ഥാനമായുള്ള ആൻസൺ ഫണ്ട്‌സ് കമ്പനിയും നിരവധി സെക്യൂരിറ്റീസ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇതുവരെ തങ്ങൾ 5 ശതമാനം കേസുകള്‍ മാത്രമേ അവലോകനം ചെയ്‌തിട്ടുള്ളൂ എന്നും മാർക്കറ്റ് ഫ്രോഡ്‌സിന്‍റെ റിപ്പോർട്ട് പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹിൻഡൻബർഗും ആൻസണും തമ്മില്‍ നടന്ന മുഴുവൻ കൈമാറ്റവും എസ്‌ഇസിയിൽ എത്തിയാല്‍ 2025 ൽ നഥാൻ ആൻഡേഴ്‌സണിനെതിരെ സെക്യൂരിറ്റീസ് തട്ടിപ്പ് കുറ്റം ചുമത്തുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും റിപ്പോർട്ട് പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് ധൃതിയില്‍ അടച്ചുപൂട്ടിയത് ഈ പശ്ചാത്തലത്തില്‍ കൂടിയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഹിൻഡൻബർഗ് ഉൾപ്പെടെയുള്ള വിവിധ ഷോർട്ട് സെല്ലർമാർക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പിന്നിലുള്ള രഹസ്യ ശക്തികളെ തുറന്നുകാട്ടുന്ന പരമ്പരയുടെ ആദ്യ ഭാഗം 2024 നവംബറിൽ ബ്ലൂംബെർഗിന്‍റെ ക്രാക്ക് റിസർച്ച് ടീം പ്രസിദ്ധീകരിച്ചിരുന്നു. ഹിൻഡൻബർഗ് റിസർച്ചും ആൻസൺ ഫണ്ട്‌സ് കമ്പനിയും തമ്മിലുള്ള ഇടപാടുകളെപ്പറ്റി ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ആൻസണുമായുള്ള എല്ലാ ബന്ധവും ഹിന്‍ഡന്‍ബര്‍ഗ് നിഷേധിച്ചു. ഹിൻഡൻബർഗിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ഓരോ വർഷവും നൂറുകണക്കിന് ലീഡുകൾ ലഭിക്കുന്നുണ്ട് എന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ പ്രതികരണം. ഓരോ ലീഡും കർശനമായി പരിശോധിക്കുന്നുണ്ടെന്നും ജോലിയിൽ എല്ലായ്‌പ്പോഴും പൂർണ്ണ എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തിയിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് വിശദീകരിച്ചു. ആൻസണുമായി യാതൊരു ബന്ധവുമില്ലെന്ന് ആൻഡേഴ്‌സണും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, 2019-ൽ ഒരു വ്യാപാരത്തെക്കുറിച്ച് ഹിൻഡൻബർഗും ആൻസണിലെ സഞ്ജീവ് പുരിയും തമ്മിൽ നടന്ന ഡസൻ കണക്കിന് ഇ-മെയിലുകൾ ചോര്‍ന്നിരുന്നു. ആൻസൺ എഡിറ്റോറിയൽ നേതൃത്വം ഏറ്റെടുത്തു എന്നാണ് മെയിലുകള്‍ സൂചിപ്പിക്കുന്നത്. മെയിലുകള്‍ പ്രകാരം ഹിൻഡൻബർഗിന് എഡിറ്റോറിയൽ നിയന്ത്രണം വളരെ കുറവാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

അതിനിടെ, അദാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗിനെതിരെ വിദേശ ഇന്‍റലിജൻസ് പങ്കാളികളുമായി ചേര്‍ന്ന് രഹസ്യ അന്വേഷണം ആരംഭിച്ചതായി ചില വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മൂലം കോടികളുടെ നഷ്‌ടം ഉണ്ടായിട്ടും കമ്പനിക്കെതിരെ കേസ് കൊടുക്കാന്‍ അദാനി ഗ്രൂപ്പ് മുതിര്‍ന്നിട്ടില്ല.

2023 ജനുവരിയിലാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തു വിടുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ 150 ബില്യൺ ഡോളറിലധികം വിപണി നഷ്‌ടമാണ് അദാനിക്കുണ്ടായത്. അതേസമയം അദാനി ഗ്രൂപ്പിനെതിരായ ആക്രമണങ്ങളിൽ ആൻസണിന്‍റെ പങ്ക് വ്യക്തമല്ല.

ആൻസണ്‍ ഫണ്ട്‌സിന്‍റെ സ്ഥാപകന്‍റെ ഭാര്യ മാരിസ സീഗൽ കസ്സാമും ഇപ്പോഴത്തെ ടിഎംസി എംപി മഹുവ മൊയ്‌ത്രയും ജെപി മോർഗന്‍ കമ്പനിയില്‍ സഹപ്രവർത്തകരായിരുന്നു എന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇവിടെ മൊയ്‌ത്ര 12 വർഷത്തോളം ജോലി ചെയ്‌തിരുന്നതായാണ് റിപ്പോര്‍ട്ട്. ഹിൻഡൻബർഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ ലോക്‌സഭയില്‍ മഹുമ മൊയ്‌ത്ര ശക്തമായി പ്രതികരിച്ചിരുന്നു.

Also Read: ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നതായി സ്ഥാപകന്‍ നേറ്റ് ആൻഡേഴ്‌സൺ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.