സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കാൻ യോഗ്യനല്ല, എക്‌സാലോജിക് വിഷയം സംസ്ഥാന കമ്മിറ്റി കൈകാര്യം ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
എക്‌സാലോജിക് വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യേണ്ടതില്ല. സംസ്ഥാനത്തെ വിഷയമാണ്. ഏപ്രിൽ വരെ അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്നു. ഇതു തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചാണ്. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടന്നത്. പ്രാദേശിക പാർട്ടികളെ തകർത്തു ബിജെപി സർവാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു.
ബിജെപി യെ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രത്തിൽ നിന്നും മാറ്റി നിർത്താൻ ലക്ഷ്യമിട്ടാകും ഇന്ത്യ മുന്നണിയുടെ പ്രവർത്തനം. നവകേരള സദസിനെ വിജയിപ്പിച്ച കേരളത്തിലെ ജനങ്ങളെ സിപിഎം കേന്ദ്ര കമ്മിറ്റി അഭിനന്ദിക്കുന്നു. ഗവർണർ വിഷയങ്ങളിൽ കോൺഗ്രസ് ജനാധിപത്യപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഡിവൈഎഫ്ഐ യുടെ കേരളത്തിലെ മനുഷ്യചങ്ങലയും ബംഗാളിലെ റാലിയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. ഇ വി എമ്മുകളിൽ തിരിമറി നടക്കുന്നതായി വ്യാപക പരാതിയുണ്ട്. 500 ലധികം കേസുകൾ ഇ ഡി രജിസ്റ്റർ ചെയ്‌തപ്പോൾ 25 കേസുകൾ മാത്രമാണ് കോടതിയിൽ എത്തിയത്. ബിജെപി യിൽ ചേർന്നാൽ ഇ ഡി യുടെ കേസിൽ നിന്നും രക്ഷപ്പെടാം.
ബിജെപി യെ തോല്പിക്കുന്നതാണ് പ്രധാന ലക്ഷ്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. തിരുവനന്തപുരം ഇ എം എസ് അക്കാദമിയിൽ രണ്ട് ദിവസമായി നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.