ETV Bharat / bharat

ബലാത്സംഗം: ഹരിയാന ബിജെപി പ്രസിഡന്‍റിനും ഗായകനുമെതിരെ കേസ് - RAPE CASE AGAINST HARYANA BJP PRES

ഹരിയാന ബിജെപി പ്രസിഡന്‍റ് മോഹൻ ലാൽ ബദൗലിക്കും ഗായകൻ റോക്കി മിത്തലിനുമെതിരെയാണ് കേസ്...

HARYANA BJP PRES MOHAN LAL BADAULI  HARYANA RAPE CASE BJP PRESIDENT  ഹരിയാന ബിജെപി പ്രസിഡന്‍റ് പീഡന കേസ്  ബിജെപി ഹരിയാന
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 8:30 PM IST

ചണ്ഡീഗഡ്: ഹരിയാന ബിജെപി സംസ്ഥാന പ്രസിഡന്‍റ് മോഹൻ ലാൽ ബദൗലിക്കും ഗായകൻ റോക്കി മിത്തലിനുമെതിരെ ബലാത്സംഗ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ഹിമാചൽ പ്രദേശിലെ കസൗലി പൊലീസ്. കസൗലി പൊലീസിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലഭിച്ച പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

കസൗലിയിൽ വെച്ച് മദ്യം നല്‍കി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത മോഹന്‍ ലാല്‍ ബദൗലി തന്നെ പ്രലോഭിപ്പിച്ചതായും, മിത്തൽ തന്‍റെ ആൽബത്തിൽ നടിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തതായും പരാതിയിൽ പറയുന്നു. ഇതിനു ശേഷമാണ് ഇരുവരും ബലാത്സംഗം ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരാതിക്കാരിയുടെ ഫോട്ടോകളും വീഡിയോകളും ഇവര്‍ പകര്‍ത്തി. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതിയില്‍ പറയുന്നു. തന്നെ ഒരു കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും പരാതിക്കാരി പറഞ്ഞു.

വിഷയത്തില്‍ 2024 ഡിസംബർ 13 ന് കസൗലി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും സംഭവം അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. 2023 ജൂലൈ 7ന് ആണ് സംഭവം നടന്നത് എന്നാണ് ഇരയുടെ മൊഴി.

ചൂടുള്ള തവ കൊണ്ട് പൊള്ളിച്ചു, നാല് വര്‍ഷമായി പീഡനം; പരാതിയില്‍ യുവാവിനും മാതാവിനുമടക്കമെതിരെ കേസ്

മഹാരാഷ്‌ട്ര: സോഷ്യൽ മീഡിയ വഴി സുഹൃത്തായ പ്രതി നാല് വർഷമായി പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ 38 കാരനും ഇയാളുടെ അമ്മയുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. മഹാരാഷ്‌ട്രയിലെ താനെയിലാണ് സംഭവം.

ഉൽഹാസ്‌നഗർ സ്വദേശിയായ പ്രതി 2021 ൽ ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇയാൾ പെണ്‍കുട്ടിയെ പട്ടണത്തിലെ ഒരു ലോഡ്‌ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച പ്രതി, ഇത് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തതായും പരാതിയില്‍ പറയുന്നു.

പീഡനത്തിനെ പുറമേ, ബ്ലാക്ക് മെയിൽ ചെയ്‌ത് വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും സിഗരറ്റ് കുറ്റികളും ചൂടുള്ള തവയും ഉപയോഗിച്ച് പെണ്‍കുട്ടിയെ പൊള്ളിക്കുകയും ചെയ്‌തതായി പരാതിയുണ്ട്.

Also Read: കേരളം കണ്ട ഏറ്റവും വലിയ പോക്‌സോ കേസ്; വിവധ സ്‌റ്റേഷനുകളിലായി 30 എഫ്‌ഐആർ, അറസ്‌റ്റ് തുടരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.