കേരളം

kerala

ETV Bharat / state

റാമോജി റാവു ഇന്ത്യന്‍ മാധ്യമ-സിനിമ മേഖലകളെ അത്യുന്നതങ്ങളിലേക്കു നയിച്ചു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ - governor condolence on demise of Ramoji Rao - GOVERNOR CONDOLENCE ON DEMISE OF RAMOJI RAO

റാമോജി റാവുവിന്‍റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശേചിച്ചു.

RAMOJI RAO  GOVERNOR ARIF MOHAMMED KHAN  DEMISE OF RAMOJI RAO
ആരിഫ് മുഹമ്മദ് ഖാന്‍, റാമോജി റാവു (ETV Bharat)

By ETV Bharat Kerala Team

Published : Jun 8, 2024, 6:29 PM IST

തിരുവനന്തപുരം : റാമോജി റാവുവിന്‍റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നേതൃപാടവും നവീന ആശയങ്ങളോടുള്ള അഭിനിവേശവും ഇന്ത്യന്‍ മാധ്യമ-സിനിമ മേഖലകളെ അത്യുന്നതങ്ങളിലേക്കു നയിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഇന്ത്യന്‍ മാധ്യമ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖനായിരുന്നു അദ്ദേഹം. റാമോജി റാവുന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നതായും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ALSO READ:മാർഗദർശി ചിറ്റ്ഫണ്ട്സ്, ഇടപാടുകാരെ ദൈവമായി കണ്ട റാമോജി റാവു; സാമ്പത്തിക ലോകത്തെ അതികായനിലേക്കുള്ള യാത്ര

ABOUT THE AUTHOR

...view details