ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്ക് എതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് ആംആദ്‌മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പിണറായി സമരവുമായി എത്തിയത് സ്വന്തം ജനങ്ങൾക്ക് വേണ്ടിയെന്നും ഞങ്ങളും ഭാരതീയർ അല്ലേയെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ച അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു. ആം ആദ്‌മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മന്നും പ്രതിഷേധ വേദിയിലെത്തി.
'ഭിക്ഷയല്ല, അവകാശം'; കേന്ദ്രത്തിനെതിരെ കെജ്‌രിവാളും നേതാക്കളും പിണറായിക്കൊപ്പം ജന്തര്‍മന്ദറില്‍
കേരള സർക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും. പിണറായി സമരവുമായെത്തിയത് സ്വന്തം ജനങ്ങള്‍ക്ക് വേണ്ടിയെന്ന് കെജ്‌രിവാൾ.
Published : Feb 8, 2024, 1:41 PM IST
നാഷണല്‍ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള, പ്രശസ്‌ത അഭിഭാഷകൻ കപില്‍ സിബല്‍ എന്നിവരും പ്രതിഷേധത്തിന്‍റെ മുൻ നിരയിലുണ്ടായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മറ്റ് കേന്ദ്ര നേതാക്കൾ എന്നിവരും സമരത്തില്‍ പങ്കെടുത്തു. കറുപ്പണിഞ്ഞ് എത്തിയ തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജൻ സമരത്തിന് ഡിഎംകെയുടെ പിന്തുണ അറിയിച്ചു.
Also Read:'കിട്ടാനുള്ളത് ചോദിക്കാൻ കേരളം ഡല്‍ഹിയില്‍'; ജന്തർമന്തറില്‍ പ്രതിഷേധത്തിന് തമിഴ്‌നാടും