കോഴിക്കോട് : ട്രെയിനിൽ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് ടിടിഇക്ക് മർദനമേറ്റത്. മംഗലാപുരം– തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി.ടി.ഇയായ രാജസ്ഥാന്‍ സ്വദേശി വിക്രംകുമാര്‍ മീണയ്ക്കാണ് യാത്രക്കരനിൽ നിന്ന് മൂക്കിനിടിയേറ്റത്.
ടിക്കറ്റില്ലാതെ ട്രെയിനില്‍ ; ചോദ്യം ചെയ്‌ത ടിടിഇക്ക് നേരെ കോഴിക്കോട്ട് യാത്രക്കാരന്‍റെ ആക്രമണം - Attack On TTE In Train - ATTACK ON TTE IN TRAIN
റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ കയറിയ യാത്രക്കാരനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ടിടിഇക്ക് നേരെ ആക്രമണം
Another Traveling Ticket Examiner Attacked On the train In Kozhikode (Etv Bharat Network)
Published : May 13, 2024, 11:23 AM IST
തിരുവനന്തപുരം സ്വദേശിയാണ് യാത്രക്കാരൻ. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കോഴിക്കോട് റെയില്‍വേ പൊലീസ് യാത്രക്കാരനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി ട്രെയിൻ തിരൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ മീണ ഷൊർണൂരിലെ റെയിൽവെ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read : ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; സംഭവം തിരുവനന്തപുരത്ത് - Another Attack On TTE