തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് വിജയവാഡ-കാസിപെട്ട് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലേക്കും തിരിച്ചുമുള്ള മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. കനത്ത മഴയില്‍ റായണപാഡ് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വേ അറിയിച്ചു.
വിജയവാഡയില്‍ കനത്ത മഴയും വെള്ളക്കെട്ടും; കേരളത്തിലേക്കുള്ള 3 ട്രെയിനുകള്‍ റദ്ദാക്കി - Train Services Canceled - TRAIN SERVICES CANCELED
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ. റെയില്‍വേ ട്രാക്കുകളില്‍ വെള്ളക്കെട്ട് രൂക്ഷം. കേരളത്തിലേക്കുള്ള 3 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ.
Representational Image (ETV Bharat)
Published : Sep 2, 2024, 1:38 PM IST
ഇന്ന് (സെപ്‌റ്റംബര്‍ 2) രാവിലെ 6.15ന് യാത്ര തിരിക്കേണ്ടിയിരുന്ന കൊച്ചുവേളി-കോര്‍ബ എക്‌സ്പ്രസ് (നമ്പര്‍ 22648), ഇന്ന് രാവിലെ 8.15ന് പുറപ്പെടേണ്ടിയിരുന്ന ബിലാസ്‌പൂര്‍-എറണാകുളം എക്‌സ്പ്രസ് (നമ്പര്‍ 22815), സെപ്‌റ്റംബര്‍ 4ന് പുറപ്പെടേണ്ട എറണാകുളം-ബിലാസ്‌പൂര്‍ (നമ്പര്‍ 22816) എക്‌സ്പ്രസ് എന്നീ സര്‍വീസുകളാണ് റദ്ദാക്കിയത്.