തിരുവനന്തപുരം :വ്യവസായത്തിന് മുന്‍തൂക്കം നല്‍കി സംസ്ഥാന ബജറ്റ്. പുതിയ 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വ്യവസായ മേഖലയ്‌ക്കായി 1800 കോടി അനുവദിച്ചു. ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതിക്കായി അനുവദിച്ചത് 215 കോടിയാണ്.
വ്യവസായ രംഗത്ത് പ്രതീക്ഷ ; 25 സ്വകാര്യ പാര്‍ക്കുകള്‍ സ്ഥാപിക്കും - കേരള ബജറ്റ് 2024
സംസ്ഥാനത്ത് പുതുതായി 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി
Published : Feb 5, 2024, 9:47 AM IST
|Updated : Feb 5, 2024, 1:25 PM IST
സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ ഡെവലപ്‌മെന്‍റ് പെര്‍മിറ്റ് അനുവദിച്ചതായി മന്ത്രി ബജറ്റില്‍ വ്യക്തമാക്കി. എട്ടെണ്ണം നിലവില്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. 10 ഏക്കര്‍ വരെയുള്ള ഭൂമിയില്‍ കുടിവെള്ളം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി മൂന്ന് കോടി രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു എന്നതാണ് സ്വകാര്യ വ്യവസായ പാര്‍ക്കുകളുടെ പ്രത്യേകത.
പ്രസ്‌തുത പദ്ധതിയ്‌ക്ക് സംരംഭകരില്‍ നിന്നും വ്യവസായികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിച്ചിരുന്നു. 1,39,840 സംരംഭങ്ങള്‍ ആരംഭിച്ചതില്‍ 21,528 സംരംഭങ്ങള്‍, അതായത് 15 ശതമാനം ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഈ രംഗത്ത് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.