കേരളം

kerala

ETV Bharat / state

കൊട്ടിയൂര്‍ കടുവ ചത്ത സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ - എ കെ ശശീന്ദ്രൻ

കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ് മന്ത്രി. തൃശൂരിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് കടുവ ചത്തത്.

Tiger death at Kottiyoor  Tiger caught from Kottiyoor died  കൊട്ടിയൂർ കടുവ  എ കെ ശശീന്ദ്രൻ  Tiger death at Kottiyoor
Forest Minister AK Saseendran Ordered For Investigation On Tiger's Death At Kannur Kottiyoor

By ETV Bharat Kerala Team

Published : Feb 14, 2024, 9:21 AM IST

തിരുവനന്തപുരം :കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ (AK Saseendran orders for investigation on tiger death at Kottiyoor). ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദിനാണ് അന്വേഷണ ചുമതല. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം.

കൊട്ടിയൂർ പന്നിയാംമലയിൽ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവയെ ഇന്നലെയാണ് മയക്കുവെടിവച്ച് പിടികൂടിയത്. കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും, ഒരു പല്ലില്ലാത്തതിനാൽ കാട്ടിൽ തുറന്നു വിടില്ലെന്നും ഡിഎഫ്ഒ അറിയിച്ചിരുന്നു. തുടർന്ന് മൃഗശാലയിലേക്ക് മാറ്റാനുള്ള യാത്രാമധ്യേയാണ് കടുവ ചത്തത് (Tiger caught from Kottiyoor died).

കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. 10 വയസുള്ള ആൺ കടുവയാണ് ചത്തത്.

റബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻകാലുകൾ കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു. വയനാട്ടിൽ നിന്നെത്തിയ ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘമാണ് രാവിലെ 11 മണിയോടെ കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്.

Also read: കൊട്ടിയൂരില്‍ നിന്ന് മയക്കു വെടിവച്ച് പിടികൂടിയ കടുവ ചത്തു

ABOUT THE AUTHOR

...view details