കേരളം

kerala

ETV Bharat / state

'എക്‌സിറ്റ് പോൾ ഫലം പച്ച നുണ'; ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് എ കെ ബാലൻ - Ak Balan On Exit Poll Result - AK BALAN ON EXIT POLL RESULT

ബിജെപി വീണ്ടും അധികാരത്തിൽ വരും എന്ന എക്‌സിറ്റ് പോൾ വിശ്വസിക്കാൻ കഴിയില്ലെന്നും ബിജെപി ജയിച്ചാൽ‌ അതിന്‍റെ ഉത്തരവാദിത്തം യുഡിഎഫിനാണെന്നും എ കെ ബാലൻ

EXIT POLL RESULT IN KERALA  KERALA LOK SABHA ELECTIONS  AK BALAN  എ കെ ബാലൻ എക്‌സിറ്റ് പോൾ
AK BALAN (ETV Bharat)

By ETV Bharat Kerala Team

Published : Jun 2, 2024, 6:48 PM IST

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ (ETV Bharat)

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ മൂന്ന് സീറ്റ് കിട്ടുമെന്ന എക്‌സിറ്റ് പോൾ ഫലം പച്ച നുണയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ബിജെപി വീണ്ടും അധികാരത്തിൽ വരും എന്ന എക്‌സിറ്റ് പോൾ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി ജയിച്ചാൽ‌ അതിന്‍റെ ഉത്തരവാദിത്തം യുഡിഎഫിന് ആയിരിക്കും. തൃശൂരിൽ ബിജെപി ഏതെങ്കിലും രീതിയിൽ ജയിച്ചാൽ അത് കോൺഗ്രസ് സഹായിച്ചിട്ടാകും. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ ബിജെപി ജയിക്കുമെന്ന് തോന്നുന്നില്ല. എക്‌സിറ്റ് പോൾ പൂർണമായും വിശ്വാസ യോഗ്യമല്ല. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകും.

2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു. ഇത്തവണ അതില്ല. വർഗീയ കലാപത്തിലേക്ക് നയിക്കുന്നതായിരുന്നു മോദിയുടെ പ്രചാരണം. ഇന്ത്യാ മുന്നണിക്ക് കൂടുതൽ സീറ്റ് നൽകുന്നത് കേരളമായിരിക്കും. എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും. യുഡിഎഫിന് സഹായിച്ചത് ഒരു ഭാഗത്ത് ജമാഅത്തെയും മറു ഭാഗത്ത് ആർഎസ്എസും ആണ്.

യുഡിഎഫിനെ ജമാഅത്തും ആർഎസ്എസും സഹായിച്ചത് പ്രകടമായി കണ്ടത് വടകര പാർലമെന്‍റ്‌ മണ്ഡലത്തിലാണ്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ല. ഇടതിന്‍റെ വോട്ട് ബിജെപിയിലേക്ക് പോകുമെന്നത് പച്ച നുണയാണ്. കോൺഗ്രസിന്‍റെ വോട്ടുകളാണ് പോകുന്നത്. അത് പ്രകടമായി കണ്ടത് തൃശൂരാണ്. മോദി വിഷലിപ്‌തമായ പ്രചാരണം ആണ് നടത്തിയത്.

ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചുവെന്നും ഈ ഘടകങ്ങളെല്ലാം നിലനിൽക്കെ ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകൾ വിശ്വാസ്യ യോഗ്യമല്ലെന്നും എ കെ ബാലൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയുമാണ് യുഡിഎഫിന്‍റെ ബലം. ഏറ്റവും വഴിവിട്ട രീതിയിലാണ് യുഡിഎഫ് ഇത്തവണ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും കേരളത്തിൽ ബിജെപി ജയിക്കുമെന്ന് പറയുന്ന മൂന്ന് സീറ്റിലും തോൽക്കുമെന്നും എകെ ബാലൻ പറഞ്ഞു.

ALSO READ:ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല; എക്‌സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും തെറ്റിയിട്ടുണ്ട്: കെ സുധാകരൻ

ABOUT THE AUTHOR

...view details