കോഴിക്കോട് :കനത്ത മഴയെ തുടർന്ന് കരിപ്പൂരില്‍ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. റിയാദ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ മംഗലാപുരത്തേക്ക് വഴിതിരിച്ചുവിട്ടു.
കനത്ത മഴ : കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ - Air India Flights Suspended - AIR INDIA FLIGHTS SUSPENDED
ശക്തമായ മഴയെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര മുടങ്ങിയതിനെതിരെ വന്‍ പ്രതിഷേധം.
Air India Flights Suspended (Source: ETV Bharat)
Published : May 23, 2024, 5:04 PM IST
അതേസമയം ഇന്നലെ (മെയ് 22) രാത്രി സര്‍വീസ് നടത്തേണ്ടിയിരുന്ന അബുദാബി വിമാനം ഇന്നാണ് യാത്ര തിരിച്ചത്. വിമാനങ്ങള്‍ വൈകിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.