കേരളം

kerala

ETV Bharat / state

ഒരു കിലോയോളം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം ; എയർ ഇന്ത്യ എക്‌സ്‌പ്രസ് എയര്‍ഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ - Gold smuggling Kannur Airport - GOLD SMUGGLING KANNUR AIRPORT

കൊൽക്കത്ത സ്വദേശിയായ യുവതിയിൽ നിന്ന് 960 ഗ്രാം സ്വർണമാണ് പിടികൂടിയത്

സ്വർണ കടത്ത്  എയർഹോസ്‌റ്റസ് പിടിയിൽ  AIR HOSTESS SMUGGLED GOLD  കണ്ണൂർ എയർപോർട്ടിൽ സ്വർണകടത്ത്
AIR HOSTESS SMUGGLED GOLD (ETV Barat)

By ETV Bharat Kerala Team

Published : May 31, 2024, 10:10 AM IST

Updated : May 31, 2024, 12:05 PM IST

കണ്ണൂർ : മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. 960 ഗ്രാം സ്വർണമാണ് എയർ ഹോസ്‌റ്റസായ സുരഭി ഖാത്തൂണില്‍ നിന്ന് പിടികൂടിയത്. കൊല്‍ക്കത്ത സ്വദേശിയായ സുരഭി മസ്‌കറ്റില്‍ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കാബിൻ ക്രൂ അംഗമായിരുന്നു.

മിശ്രിത രൂപത്തിൽ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാന്ന് കഴിഞ്ഞ ദിവസം സുരഭി റവന്യു ഇന്‍റലിജൻസിന്‍റെ പിടിയിലായത്. ഇതിന് മുമ്പും സുരഭി സ്വർണം കടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. കേരളത്തിലെ സ്വർണക്കടത്ത് സംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടോയെന്നും ഡിആർഐ പരിശോധിക്കുന്നുണ്ട്.

സ്വർണക്കടത്തില്‍ ഇവർക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് മാറ്റി. സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിതെന്ന് ഡിആർഐ അറിയിച്ചു.

Also Read : കാറില്‍ കടത്തുകയായിരുന്ന 2 കോടി രൂപയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയില്‍ - Customs Seized 2 Crore Worth Gold

Last Updated : May 31, 2024, 12:05 PM IST

ABOUT THE AUTHOR

...view details