കാസർകോട് :കാസർകോട് നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് കനത്ത കാറ്റിൽ തകർന്ന് വീണു. കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൂറ്റൻ പരസ്യ ബോർഡാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ബോർഡ് വീഴുന്നത് കണ്ട് ആളുകൾ ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വേനൽ മഴയ്ക്ക് മുൻപേ വീശിയ കനത്ത കാറ്റിലാണ് അപകടം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാൽ ബസ് സ്റ്റാൻഡിൽ തിരക്ക് കുറവായിരുന്നു.