കേരളം

kerala

ETV Bharat / state

എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; പി പി ദിവ്യക്കെതിരെ കേസെടുത്ത് പൊലീസ് - CASE REGISTERED AGAINST PP DIVYA

നവീന്‍ ബാബുവിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.

ADM NAVEEN BABUS DEATH  KANNUR ADM DEATH  KANNUR DISTRICT PANCHAYAT PRESIDENT  Pathanamthitta naveen babu
P P Divya (Facebook)

By ETV Bharat Kerala Team

Published : Oct 17, 2024, 6:03 PM IST

കണ്ണൂര്‍:എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തു. നവീന്‍ ബാബുവിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തത് . 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യക്കെതിരെ നവീന്‍റെ സഹോദരന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് നേരത്തെ തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നത്.

Also Read:'എഡിഎമ്മിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പങ്ക്, പി ശശിയുടെ ബെനാമി ദിവ്യയുടെ ഭര്‍ത്താവ്'; ഞെട്ടിക്കുന്ന ആരോപണങ്ങളുമായി പിവി അൻവര്‍

ABOUT THE AUTHOR

...view details