കേരളം

kerala

ETV Bharat / state

തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇന്‍റലിജന്‍സ് മേധാവി; പരാതി നല്‍കി എഡിജിപി എംആര്‍ അജിത്കുമാര്‍ - ADGP blames Intelligence Chief - ADGP BLAMES INTELLIGENCE CHIEF

തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇന്‍റലിജന്‍സ് മേധാവി മനോജ് എബ്രഹാമാണെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.

M R AJITH KUMAR MANOJ ABRAHAM  ഇന്‍റലിജന്‍സ് മേധാവി മനോജ് എബ്രഹാം  എഡിജിപി എംആര്‍ അജിത്കുമാര്‍ വിവാദം  INTELLIGENCE CHIEF MANOJ ABRAHAM
M R AJITH KUMAR , MANOJ ABRAHAM (ETV Bharat)

By ETV Bharat Kerala Team

Published : Sep 9, 2024, 5:20 PM IST

തിരുവനന്തപുരം:രഹസ്യാന്വേഷണ വിഭാഗത്തിന്‍റേതായി തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇന്‍റലിജന്‍സ് മേധാവി മനോജ് എബ്രഹാമാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. അജിത് കുമാര്‍ മുഖ്യമന്ത്രിയെയും പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനെയും ഇക്കാര്യം അറിയിച്ചു. ഇരുവരെയും നേരില്‍ കണ്ടാണ് അജിത് കുമാര്‍ പരാതി ഉന്നയിച്ചത്.

2023 മെയ് 23 ന് താന്‍ തൃശൂരില്‍ വെച്ച് ദത്താത്രേയ ഹൊസബാലെയെ കണ്ടു എന്ന് സെപ്‌ഷ്യെല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന മാധ്യമ വാര്‍ത്തയ്ക്ക് പിന്നിലും കോവളത്ത് വെച്ച് ആര്‍എസ്എസ് നേതാവ് രാംമാധവിനെ കണ്ടുവെന്ന വാര്‍ത്തയ്ക്ക് പിന്നിലും ഇന്‍റലിജന്‍സ് മേധാവി മനോജ് എബ്രഹാമാണ്. ഇക്കാര്യം അന്വേഷണക്കണമെന്നുമാണ് അജിത് കുമാറിന്‍റെ ആവശ്യം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

അജിത് കുമാറിനെ വ്യക്തിപരമായി ക്ഷീണമുണ്ടാക്കുന്നു എന്നതിനുമപ്പുറം ഇത്തരം വാര്‍ത്തകള്‍ സിപിഎമ്മിനും സര്‍ക്കാരിനും തികച്ചും ദോഷകരമെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി, പരാതി ഗൗരവമായാണ് കണക്കിലെടുത്തത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയോട് കാര്യങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി, മനോജ് എബ്രഹാമിനെ തന്‍റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി.

പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനൊപ്പമാണ് മനോജ് എബ്രഹാം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഇത് സംബന്ധിച്ച വിശദീകരണം മുഖ്യമന്ത്രി തേടുകയും മനോജ് എബ്രഹാം ഇക്കാര്യം നിഷേധിക്കുകയും ചെയ്‌തതായാണ് വിവരം. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പഴുതുപയോഗിച്ച് രഹസ്യാന്വേഷണ വിഭാഗം മേധാവി എന്ന നിലയില്‍ തനിക്കെതിരെ മനോജ് എബ്രഹാം നീങ്ങുന്നു എന്നാണ് അജിത് കുമാറിന്‍റെ ആരോപണം. പരാതി സര്‍ക്കാരിനെക്കൂടി പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.

Also Read:കോവളത്തെ കൂടിക്കാഴ്ചയില്‍ അജിത്കുമാറിനൊപ്പം രണ്ട് വ്യവസായികളും, റാം മാധവ്-അജിത് കുമാര്‍ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ദൂരൂഹം, രണ്ട് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച 10 ദിവസത്തിനിടയില്‍

ABOUT THE AUTHOR

...view details