എറണാകുളം :കാക്കനാട് കസ്‌റ്റംസ് ക്വാട്ടേഴ്‌സിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ എക്സൈസ് അഡിഷണൽ കമ്മിഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി(35), അമ്മ ശകുന്തള(82) എന്നിവരാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ.
കഴിഞ്ഞ ഒരാഴ്‌ചയായി മനീഷ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഓഫിസിലെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകൻ വീട്ടിൽ അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.