കേരളം

kerala

ETV Bharat / state

ഏറ്റവും വലിയ എഎസ്‌ടിഡിഎസ്‌ ടഗ് നിര്‍മാണം; കൊച്ചിൻ ഷിപ്പിയാർഡിന് കരാര്‍ നല്‍കി അദാനി ഗ്രൂപ്പ് - ADANI GROUP ORDERED ASTDS TUG

അദാനി പോർട്ടിന് വേണ്ടി എട്ട് ടഗുകൾ നിർമ്മിക്കുന്നതിനുള്ള കരാറാണ് കൊച്ചിൻ ഷിപ്പിയാർഡിൻ്റെ ഉപസ്ഥാപനമായ ഉദുപ്പി കൊച്ചിൻ ഷിപ്പിയാർഡ് നേടിയത്.

largest ASTDS tug  Adani Group  Cochin Shipyard Limited Udupi  എഎസ്‌ടിഡിഎസ്‌ ടഗ്
Representative Image (ETV Bharat)

By

Published : Dec 27, 2024, 10:46 PM IST

എറണാകുളം:ഏറ്റവും വലിയ എഎസ്‌ടിഡിഎസ്‌ ടഗ് (Approved Standard Tug Design and Specifications ) നിർമ്മിക്കുന്നതിനുള്ള ഓർഡർ ഉഡുപ്പി കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന് നൽകി അദാനി ഗ്രൂപ്പ് . അദാനി പോർട്ടിന് വേണ്ടി എട്ട് ടഗുകൾ നിർമ്മിക്കുന്നതിനുള്ള കരാറാണ് കൊച്ചിൻ ഷിപ്പിയാർഡിൻ്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പിയാർഡ് നേടിയത്.

അദാനി ഗ്രൂപ്പിൻ്റെ ഉപസ്ഥാപനമായ ഒഷ്യൻ സ്‌പാർകിൾ ലിമിറ്റഡ് മുഖാന്തരമാണ് 70 ടൺ കപ്പാസിറ്റിയുള്ള എട്ട് ടഗുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ലഭിച്ചത്. നിലവിൽ ഒഷ്യൻ സ്‌പാർകിൾ ലിമിറ്റഡിനു വേണ്ടിയുളള മൂന്ന് ടഗുകളുടെ നിർമ്മാണം ഉഡുപ്പിയിൽ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നിർമ്മാണ കരാർ കപ്പൽ ശാലയെ തേടിയെത്തിയത്. നിർമ്മാണത്തിലിരിക്കുന്ന മൂന്ന് ടഗുകൾ ഉൾപ്പെടെ, ആകെ 11 ടഗുകളുടെ ഓർഡർ ആണ് അദാനി പോർട്ടിൻ്റെ സഹ സ്ഥാപനത്തിൽ നിന്ന് കപ്പൽ ശാലക്ക് ലഭിച്ചിരിക്കുന്നത്.

എന്താണ് ടഗ്

70 ടൺ ബോൾഡാർഡ് പുൾ ടഗുകൾ 33 മീറ്റർ നീളവും, 12.2 മീറ്റർ വീതിയും, 4.2 മീറ്റർ ഡ്രാഫ്റ്റും ഉള്ള ആധുനിക കപ്പലുകളാണ് ടഗ്. 1838 kW ശേഷിയുള്ള രണ്ട് പ്രാഥമിക എഞ്ചിനുകളും 2.7 മീറ്റർ പ്രൊപെല്ലറുകളും ഡെക്ക് ഉപകരണങ്ങളും ഇവക്കുണ്ട്. ലോകപ്രശസ്‌ത ഹാർബർ ടഗ് ഡിസൈൻ കമ്പനിയായ റോബർട്ട് അലൻ ലിമിറ്റഡ് ആണ് ഇവയുടെ രൂപകൽപ്പന നിർവഹിക്കുന്നത്.

ഈ ടഗുകൾ ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെൻ്റ് ഓഫ് ഇന്ത്യ നടപ്പാക്കിയ പദ്ധതിയുടെ കീഴിലാണ് നിർമ്മാണങ്ങൾ നടക്കുക. ഉദുപ്പി-CSL ഇന്ത്യയിലെ തന്നെ മുൻനിര പ്രോജക്‌ടുകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനമാണ്.

ഷിപ്പിയാർഡ് വിതരണം ചെയ്ത ടഗുകൾ

2023-ൽ ഓഷ്യൻ സ്‌പാർകിൾ ലിമിറ്റഡിന് വേണ്ടി 62 ടൺ ഭാരമുള്ള രണ്ട് ടഗുകൾ. 2024-ൽ പോൾസ്‌റ്റാർ മാരിടൈം ലിമിറ്റഡിന് വേണ്ടി 70 ടൺ ഭാരമുള്ള രണ്ട് ടഗുകൾ. ടഗ് ഓർഡറുകൾക്ക് പുറമേ, ഉദുപ്പി-CSL ആറ് 3800 ഡെഡ്വെയ്റ്റ് ജനറൽ കാർഗോ വെസലുകളും, എട്ട് 6300 ഡെഡ്വെയ്റ്റ് ഡ്രൈ കാർഗോ വെസലുകളും നോർവെയുടെ വിൽസൺ ASA-യ്ക്കായി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ 3800 ഭാര ശേഷി ഉള്ള ജനറൽ കാർഗോ കപ്പൽ ഡിസംബർ 2024-ൽ ലോഞ്ച് ചെയ്‌തു. കൂടാതെ, പോൾസ്‌റ്റാർ മാരിടൈം ലിമിറ്റഡിനായി 70 ടൺ ടഗിൻ്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.

ഉഡുപ്പി ഷിപ്പിയാർഡ് കൊച്ചിന്‍ ഷിപ്പിയാർഡായി

2020-ൽ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഏറ്റെടുത്തതിനു ശേഷം ഉഡുപ്പി കൊച്ചി ഷിപ്പിയാർഡ് ശ്രദ്ധേയമായ വളർച്ചയിലൂടെയാണ് മുന്നേറിയത്. കപ്പൽ നിർമാണ മേഖലയിൽ നിലവിൽ 2000 കോടിയുടെ ഓർഡർ ബുക്കോടെ ശക്തമായ സ്ഥാനം കപ്പൽ ശാല ഉറപ്പിച്ചിരിക്കുന്നു. ASTDS അനുസരിച്ച് റോബർട്ട് അലൻ ടഗുകൾ കൊച്ചി കപ്പൽ ശാലയും, ഉഡുപ്പി -CSL മാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിർമ്മാണ നിലവാരത്തിലും ഡെലിവറി സമയ പാലനത്തിലും ഇന്ത്യൻ കപ്പൽ നിർമ്മാണ രംഗത്ത് മാനദണ്ഡങ്ങൾ സ്ഥാപിച്ച CSL ഇന്ത്യയിലെ ടഗ് നിർമ്മാണ വ്യവസായത്തിൽ വിപ്ലവം സൃഷ്‌ടിക്കുന്നതിന് സാങ്കേതികമായ മുന്നേറ്റങ്ങൾ കൈവരിക്കുന്നതിലും മുൻപന്തിയിലുണ്ട്.

"അടുത്ത കാലത്ത് പ്രഖ്യാപിച്ച ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാമിലൂടെ (GTTP) ഇന്ത്യൻ കപ്പൽ നിർമ്മാണ രംഗത്തിൻ്റെ വികസനത്തിനും, ബാറ്ററി ഇലക്‌ട്രിക് ടഗുകൾ വികസിപ്പിക്കുന്നതിനും കൊച്ചി കപ്പൽ ശാല പ്രതിജ്ഞാ ബന്ധരായിരിക്കുമെന്ന് കപ്പൽ ശാല ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ് നായർ പറഞ്ഞു.

Read More: 'മോദിയും അദാനിയും ഒറ്റക്കെട്ട്'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം

ABOUT THE AUTHOR

...view details