കേരളം

kerala

ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയില്‍; കേസ് വേണ്ടെന്ന് ആവശ്യം

മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ടാണെന്നും ഹര്‍ജിയില്‍ നടി

HEMA COMMITTEE REPORT  SUPREME COURT HEMA COMMITTEE  ഹേമ കമ്മിറ്റി അന്വേഷണം  ഹേമ കമ്മിറ്റി സുപ്രീം കോടതി
Supreme Court Of India (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിയിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച അന്വേഷണത്തിനെതിരെ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ടാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും നടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ പറയുന്നു.

സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി മാത്രമാണ് മൊഴി നല്‍കിയതെന്നും ക്രിമിനല്‍ കേസിന് വേണ്ടി അല്ല എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. താന്‍ ഹേമ കമ്മറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തന്‍റെ മൊഴിയുമായി നേരിട്ട് ബന്ധമില്ലാത്തവരെപ്പോലും പൊലീസ് ചോദ്യം ചെയ്യലിന്‍റെ പേരില്‍ വിളിച്ചു വരുത്തുന്നു എന്നും നടി സുപ്രീം കോടതിയില്‍ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മറ്റ് എട്ട് കേസുകളിലെ പ്രതികളുടെ പേര് എഫ്‌ഐആറില്‍ ഉള്‍പെടുത്തിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിക്കാർക്ക് വേണ്ടി നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

ABOUT THE AUTHOR

...view details