നടൻ ജോയ് മാത്യു മാധ്യമങ്ങളോട് (ETV Bharat) കോഴിക്കോട്: 'അമ്മ' സംഘടനയിലെ കൂട്ടരാജി സമൂഹത്തിന് നൽകുന്ന സന്ദേശമെന്ന് എക്‌സിക്യൂട്ടീവ് അംഗം ജോയ് മാത്യു. ഭരണസമിതിയുടെ പ്രതിച്ഛായ നഷ്‌ടപ്പെട്ടു. അതുപോലൊരു ഭരണസമിതി തുടരുന്നതിൽ അർത്ഥമില്ല.
അതുകൊണ്ട് സ്വമേധയാ എല്ലാവരും രാജിവച്ചു. ഏകകണ്‌ഠേന എടുത്ത തീരുമാനമാണെന്നും ജോയ് മാത്യു. ഇതൊരു ഒളിച്ചോട്ടം അല്ല. സംഘടന നിലനിർത്തേണ്ടത് ആവശ്യമാണ്. 'അമ്മ'യിൽ തലമുറ മാറ്റമല്ല, തലയ്ക്ക് അകത്ത് വല്ലതും ഉള്ളവരാണ് വരേണ്ടത്.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഒരുകാലത്ത് സംഘടനയ്ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല. ചെറുപ്പക്കാരായ പലരും ആണ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. അവിടെ വൺ മാൻ ഷോ അല്ല.
ഹേമ കമ്മിറ്റി പുറത്തുവന്നതോടെ സിനിമ മേഖല സുരക്ഷിതമുള്ള ഇടമാകുന്നു. മലയാള സിനിമ ലോകസിനിമയ്ക്ക് തന്നെ മാതൃകയായി മാറണമെന്നും ജോയ് മാത്യു പറഞ്ഞു.
Also Read:അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗങ്ങളും രാജിവച്ചു