തിരുവനന്തപുരം:ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് (ഒക്‌ടോബര്‍ 15) പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. സെക്രട്ടേറിയറ്റിലെ സിനിമ ഷൂട്ടിങ്ങിനിടെ താരം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി. 2008ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.
പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. കേസില്‍ ഹൈക്കോടതി നേരത്തെ ജയസൂര്യക്ക് ജാമ്യം അനുവദിച്ചിരുന്നു. നടന്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.