കേരളം

kerala

ETV Bharat / state

ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം; പിതാവ് അറസ്റ്റിൽ - ACID BALL ATTACK ON WIFE AND SON - ACID BALL ATTACK ON WIFE AND SON

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ

ACID ATTACK  ARRESTED FOR ACID BALL ATTACK  ACID BALL ATTACK IN KASARAGOD  ആസിഡ് ബോൾ ആക്രമണം
ACID BALL ATTACK ON WIFE AND SON (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 12, 2024, 4:36 PM IST

കാസർകോട് : ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. പിവി സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പിവി സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് സംഭവം. 7.30 ഓടെയാണ് സംഭവം ഉണ്ടായത്.

വീടിന്‍റെ വരാന്തയിൽ വച്ച് ഭക്ഷണം കഴിക്കുകയായിരുന്നു ഭാര്യയും മകൻ സിദ്ധുനാഥും. ഇവിടേക്ക് വന്ന സുരേന്ദ്രനാഥു ഐസ് ക്രീം കപ്പ്‌ പോലുള്ള ആസിഡ് ബോൾ എറിഞ്ഞുവെന്നാണ് പരാതി. പയ്യന്നൂർ പൊലീസ് ആണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ALSO READ:ഭാര്യയേയും മക്കളെയും അടക്കം 4 പേരെ മര്‍ദിച്ച് കൊന്നു; യുവാവിനെതിരെ കേസ്, അന്വേഷണം

ABOUT THE AUTHOR

...view details