കാസർകോട് :മംഗളൂരുവിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. കടബയിൽ ഇന്ന് (മാര്‍ച്ച് 4) രാവിലെയാണ് സംഭവം. കടബ ഗവ. കോളജിലെ പ്ലസ് ടു വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് സംഭവമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം, മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക് ; മംഗലാപുരത്ത് മലയാളി യുവാവ് പിടിയില്‍ - ആസിഡ് ആക്രമണം
പെണ്‍കുട്ടികള്‍ പരീക്ഷയ്‌ക്ക് പോകുന്നതിനിടെയാണ് എംബിഎ വിദ്യാര്‍ഥിയായ പ്രതി ആസിഡ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍
Acid Attack
Published : Mar 4, 2024, 12:43 PM IST
|Updated : Mar 4, 2024, 1:28 PM IST
സംഭവത്തില്‍ മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്. പ്രണയം നിരസിച്ചതിനാണ് എംബിഎ വിദ്യാര്‍ഥിയായ അബിൻ പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതെന്നാണ് സൂചന. അതേസമയം, പരിക്കേറ്റ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Mar 4, 2024, 1:28 PM IST