തൃശൂർ:തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിലായി. പാലക്കാട് ആലത്തൂർ സ്വദേശി സുരേഷ് ആണ് പിടിയിലായത്. വിദേശ വ്ളോഗർ ആയ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒരാഴ്‌ച മുൻപ് യുവതി ഇ മെയിൽ വഴി തൃശൂർ സിറ്റി പൊലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്‌റ്റ് പൊലീസ് വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പാലക്കാട് കുനിശ്ശേരിയിൽ നിന്നാണ് പ്രതിയായ മധു എന്ന് വിളിക്കുന്ന സുരേഷിനെ അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.