കേരളം

kerala

ETV Bharat / state

പതിനൊന്നുകാരന് ലൈംഗിക പീഡനം; പ്രതിയ്ക്ക് 65 വര്‍ഷം കഠിനതടവും പിഴയും - pathanamthitta pocso case updates - PATHANAMTHITTA POCSO CASE UPDATES

പ്രതി മുന്‍പും നിരവധി തവണ പീഡിപ്പിച്ചിരുന്നതായി കുട്ടി കോടതിയില്‍ പറഞ്ഞു.

RIGOROUS IMPRISONMENT IN POCSO CASE  PATHANAMTHITTA POCSO CASE  POCSO CASE ACCUSED GETS PUNISHMENT  ലൈംഗിക പീഡനം
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Jul 7, 2024, 1:21 PM IST

പത്തനംതിട്ട : പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയ്ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട കീക്കൊഴൂര്‍ സ്വദേശിയായ പ്രതിയെ പോക്‌സോ അതിവേഗ കോടതി ജഡ്‌ജി ഡോണി തോമസ് വര്‍ഗീസ് ആണ് 65 വര്‍ഷം കഠിനതടവിനും 2.20 ലക്ഷം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

പിഴ ഒടുക്കാത്ത പക്ഷം 27 മാസം അധിക കഠിനതടവ് അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം വീടിനു സമീപം കളിച്ചു കൊണ്ടു നിന്ന ആണ്‍കുട്ടിയെ പരിചയക്കാരനായ പ്രതി പിടിച്ചു വലിച്ച് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലെത്തിച്ച്‌ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

മുന്‍പും പ്രതി നിരവധി തവണ ഇത്തരത്തില്‍ ഉപദ്രവിച്ചതായി കുട്ടി കോടതിയില്‍ പറഞ്ഞു. റാന്നി പൊലീസ് ഇന്‍സ്‌പെകടര്‍ ആയിരുന്ന പി എസ് വിനോദിനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

Also Read: യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ്‌; വാദം കേൾക്കാനായി ഹാജരാകാൻ സമൻസ് അയച്ച് കോടതി

ABOUT THE AUTHOR

...view details