കോഴിക്കോട്: പന്നിയങ്കരയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. മാങ്കാവ് സ്വദേശി ഫാസിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് (ഓഗസ്റ്റ് 17) പ്രതി പിടിയിലാകുന്നത്. ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നതാണ് കേസ്.
പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരുന്ന ഈ കേസിൽ ദിവസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തിയത്. കണ്ണഞ്ചേരി ഭാഗത്തുള്ള ഇടവഴിയിലൂടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്ത് വയസുകാരിയായ പെൺകുട്ടിയെ സ്‌കൂട്ടറിൽ പിന്നാലെ എത്തി കടന്ന് പിടിക്കുകയായിരുന്നു.