തിരുവനന്തപുരം :തിരുവനന്തപുരത്ത് വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു (Students Drowned In Vellayani). ക്രൈസ്‌റ്റ് കോളജിലെ വിദ്യാർത്ഥികളായ മുകുന്ദനുണ്ണി (19) , ഫെർനിൻ (20) , ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. നാല് പേര്‍ അടങ്ങുന്ന സംഘത്തിലെ മൂന്ന് പേരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചു.
വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു - students death
ക്രൈസ്‌റ്റ് കോളജിലെ വിദ്യാർത്ഥികളായ മുകുന്ദനുണ്ണി (19) , ഫെർനിൻ (20) , ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപെടുത്തി.
Published : Jan 26, 2024, 5:07 PM IST
|Updated : Jan 26, 2024, 7:44 PM IST
ചെളിയിൽ പുതഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്‌ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ബൈക്കപകടം, വിദ്യാർഥി മരിച്ചു: കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. അടിമാലി ഇരുന്നൂറേക്കർ സ്വദേശി ബാദുഷയാണ് മരിച്ചത്. വ്യാഴാഴ്‌ച (25-01-2024) എട്ടു മണിയോടെ വാളറ കുത്തിന് സമീപമാണ് അപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത് നിന്ന് വരികയായിരുന്ന ബാദുഷയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ബാദുഷയുടെ തലയ്ക്ക് ക്ഷതമേറ്റു. ഉടൻതന്നെ പ്രദേശവാസികൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 200 ഏക്കറിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.