മലപ്പുറം: ഉമർ ഫൈസിയുടെ പ്രസംഗത്തിൽ സമസ്‌തക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പു പറയുന്നു എന്ന് അബ്‌ദുസമദ് പൂക്കോട്ടൂര്‍. ശിവനും പാർവതിക്കുമെതിരായ ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം സമസ്‌തക്ക് അപമാനമെന്ന് അബ്‌ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മറ്റ് മതസ്ഥരെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം മതമെന്നും സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.
'ഞാന്‍ മനസിലാക്കിയിടത്തോളം ഹൈന്ദവ ദര്‍ശനം അനുസരിച്ച് ആദിപരാശക്തിയുടെ പൂര്‍ണാവതാരം ആണ് പാര്‍വതി. ശിവന്‍ ശരീരമാണെങ്കില്‍ അതിലെ ശക്തി പാര്‍വതി ആണ്. പാര്‍വതിയെ ആരാധിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇസ്ലാം അനുസരിച്ച് മറ്റുളളവര്‍ ആരാധിക്കുന്ന ആരാധ്യ വസ്‌തുക്കളെ കുറ്റപ്പെടുത്താന്‍ പാടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പരാമര്‍ശം ഖേദകരമായി പോയി എന്നും' സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
അബ്‌ദുസമദ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു, ഇന്നലെ സമസ്‌ത മുശാവറയിലുണ്ടായ കാര്യങ്ങൾ ജിഫ്രി മുത്തുക്കോയ തങ്ങളെ വിഷമിപ്പിച്ചു എന്നും അബ്‌ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. എല്ലാവരും ഒരുപോലെ പറയുമ്പോൾ ജിഫ്രി തങ്ങൾ ഇറങ്ങിപോയെന്ന വാർത്തകളെ അവിശ്വസിക്കേണ്ട കാര്യമില്ല. സമസ്‌തയുടെ വാർത്താക്കുറിപ്പിനെ കുറിച്ച് സമസ്‌ത നേതൃത്വം തന്നെ പറയട്ടെ. തർക്കം നീണ്ടു പോകും എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അരീക്കോട് നടന്ന ആദർശ സമ്മേളനത്തില്‍ ഉമര്‍ ഫൈസി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. "ഉത്തരേന്ത്യയിലെ ഓരോ പള്ളികളും ആരാധനാലയങ്ങളും പൊളിക്കുകയാണ്. ശിവന്‍റെ ലിംഗമുണ്ടെന്നും പാർവതിയുടെ ഫർജ് ഉണ്ടായിരുന്നെന്നും പറഞ്ഞാണ് പള്ളികൾ പൊളിക്കുന്നത്. ഇതനുസരിച്ച് സർവേ നടത്തണമെന്ന് കോടതിയും പറയുകയാണ്" എന്നാണ് ഉമര്‍ ഫൈസി വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം, പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ ഉമര്‍ ഫൈസിക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് ചോദിച്ച് അബ്‌ദുസമദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയത്.
Also Read:'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്‌ലിം ലീഗിനെ രക്ഷിക്കൂ'; മുനമ്പം വിഷയത്തില്‍ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍