പത്തനംതിട്ട: പതിവ് തെറ്റാതെ അയ്യന് മുന്നിൽ സംഗീതാർച്ചനയുമായി ഡ്രമ്മർ ശിവമണി. ശിവമണിക്കൊപ്പം ഗായകൻ ദേവദാസും കീബോഡിസ്റ്റ് പ്രകാശ് ഉള്ള്യേരിയും ചേർന്നപ്പോൾ സന്നിധാനം സംഗീതസാന്ദ്രമായി. ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയതിന് ശേഷമാണ് ശിവമണിയും സംഘവും ഇന്ന് രാവിലെ എട്ട് മണിക്ക് സന്നിധാനത്തെ ശ്രീ ധർമ്മശാസ്‌താ ഓഡിറ്റോറിയത്തിൽ സംഗീതാർച്ചന നടത്തിയത്.
ഡ്രമ്മിൻ്റെ താളത്തില്‍ ആരംഭിച്ച ശിവമണിയുടെ മാന്ത്രിക സ്‌പർശം, പതിയെ പതിയെ കേഴ്‌വിക്കാരെയും സന്നിധാനത്തെയും സംഗീത സാന്ദ്രമാക്കി. പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയതിന് ശേഷം വ്യാഴാഴ്‌ച രാവിലെ എട്ടിനാണ് ശിവമണിയും സംഘവും സംഗീതാവതരണം നടത്തിയത്. സന്നിധാനം ശ്രീ ധര്‍മ്മശാസ്‌താ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ ശിവമണിയോടൊപ്പം ഗായകന്‍ ദേവദാസും, കീബോര്‍ഡിസ്‌റ്റ് പ്രകാശ് ഉള്ള്യേരിയും പങ്കാളികളായി.