ETV Bharat / health

അമിതഭാരവും പുരുഷ വന്ധ്യതയും; ബീജങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ഇതാ ഒരു മാർഗം

പൊണ്ണത്തടി പുരുഷന്മാരിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനുള്ള താല്‌പര്യം താരതമ്യേന കുറയ്ക്കുമെന്ന് പഠനം. ബീജത്തിന്‍റെ എണ്ണം കുറയ്ക്കാനും വന്ധ്യതയിലേക്ക് നയിക്കാനും അമിതവണ്ണം കാരണമായേക്കും.

OBESITY AND INFERTILITY  LOSING WEIGHT IMPROVES SPERM COUNT  പുരുഷ വന്ധ്യത  IMPACT OF OBESITY ON MALE FERTILITY
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : 3 hours ago

പൊണ്ണത്തടി പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് നമുക്കറിയാം. അത്തരത്തിൽ പൊണ്ണത്തടി മൂലം പുരുഷമാരിൽ ഉണ്ടാകുന്ന പ്രശ്‌നമാണ് വന്ധ്യത. ബീജത്തിന്‍റെ എണ്ണം കുറയ്ക്കാനും വന്ധ്യതയിലേക്ക് നയിക്കാനും ഹോർമോൺ ഉത്പാദനത്തിൽ വ്യതിയാനം സംഭവിക്കാനും ഇത് കാരണമാകും. മാത്രമല്ല ടെസ്റ്റോസ്റ്റിറോൺ അളവ് കുറയാനും ഈസ്ട്രജന്‍റെ അളവ് കൂട്ടാനും പൊണ്ണത്തടി ഇടയാക്കും. ഇത് ബീജത്തിന്‍റെ ഗുണനിലവാരത്തെയും ഉത്പാദനത്തെയും വരെ ബാധിക്കും. അമിതഭാരം, പൊണ്ണത്തടി എന്നിവയുള്ള പുരുഷന്മാർക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനുള്ള താല്‌പര്യം താരതമ്യേന കുറവാണെന്ന് നിരവധി പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുണ്ട്.

അമിതവണ്ണം കുറച്ച് ശരീരഭാരം ശരിയായി നിലനിർത്തുന്നതിലൂടെ ബീജത്തിന്‍റെ അളവ് ഇരട്ടിയാക്കാൻ സാധിക്കുമെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 17 മുതൽ 40 വയസ് വരെയുള്ള കാലയളവിൽ പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം ഉയർന്ന നിലയിലായിരിക്കും. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമാകുന്നു. അതിനാൽ ബീജോത്പാദനം കൂട്ടുന്നതിനും വന്ധ്യതയുടെ സാധ്യത കുറയ്ക്കാനും ചില കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യകരമായ ഭാരം നിലനിർത്തുക

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ ബീജോത്പാദനം മെച്ചപ്പെടുത്താനും ശരിയായ ശരീരഭാരം നിലനിർത്തേണ്ടതുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിലൂടെ റെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കാനാകും. ഇത് വന്ധ്യത തടയാനും സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം

ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം ചെറുക്കാൻ സഹായിക്കും. കൂടാതെ സിങ്ക്, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും പതിവായി കഴിക്കുക. ബീജോത്പാദനം വർധിപ്പിക്കാൻ ഇത് ഗുണം ചെയ്യും. അതിനാൽ സരസഫലങ്ങൾ, ഇലക്കറികൾ, നട്‌സ് എന്നിവ പതിവായി കഴിക്കുക.

വ്യായാമം

വ്യായാമം ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ മിതമായ ശാരീരിക പ്രവർത്തനങ്ങൾ ബീജത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് യൂറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ദിവസേന കുറഞ്ഞ 30 മിനിറ്റെങ്കിലും മിതമായ രീതിയിൽ വ്യായാമം ചെയ്യുക.

സമ്മർദ്ദം കുറയ്ക്കുക

പുരുഷന്മാരിൽ ബീജത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഒന്നാണ് ഉയർന്ന സമ്മർദ്ദം. ശരീരത്തിൽ കോർട്ടിസോളിന്‍റെ അളവ് കൂടുമ്പോൾ ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമാകുമെന്ന് 2016 ൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി.

പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കുക

പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. പുകവലി ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ബീജത്തിന്‍റെ ഡിഎൻഎ തകരാറിലേക്ക് നയിക്കുകയും ചെയ്തേക്കാം. ടെസ്റ്റോസ്റ്റിറോൺ അളവ്, ബീജോത്പാദനം, ബീജത്തിൻ്റെ ഗുണനിലവാരം എന്നിവയെയും ഇത് ബാധിക്കുന്നു.

Also Read : വന്ധ്യത ചികിത്സയില്‍ പ്രതീക്ഷയുടെ തുരുത്തായി ജനനി; സന്താന സൗഭാഗ്യമുണ്ടായത് നിരവധി പേര്‍ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.