ബെംഗളൂരു: സ്‌ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌ത്രീകള്‍ക്ക് മാത്രമായൊരു 'ഊബർ മോട്ടോ വുമൻ' കമ്പനി പുറത്തിറക്കി. ബെംഗളൂരുവിലാണ് സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് റൈഡുകൾ വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ സേവനം ആരംഭിച്ചത്. മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തി സ്‌ത്രീകള്‍ ഡ്രൈവ് ചെയ്യുന്ന ഊബര്‍ സേവനം നടപ്പിലാക്കിയതെന്നും, സ്‌ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി വരുമാനം നേടാനുള്ള മാര്‍ഗം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കമെന്നും ഊബര്‍ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
Namaskara Bengaluru!
— Uber India (@Uber_India) December 12, 2024
Introducing #UberMotoWomen, a first-of-its-kind bike ride service for women that focuses on safety,
empowerment, and convenience.
✔ Safe rides with RideCheck & real-time tracking
✔ Anonymized info to protect rider’s privacy
✔ Flexible earning… pic.twitter.com/FMZcN12Iik
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക് പുറമെ സ്‌ത്രീ ശാക്തീകരണം കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും റീജിയണൽ ബിസിനസ് ഓപ്പറേഷൻസ് മേധാവി അഭിഷേക് പാധ്യേ പറഞ്ഞു. 'ഞങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു റൈഡിനുള്ള അവസരം മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്, വനിതാ ഡ്രൈവർമാരെ ശാക്തീകരിക്കുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്‌ടിക്കുകയും ചെയ്യുന്നു. നൂതനത്വം സ്വീകരിക്കുന്ന ബെംഗളുരു എല്ലായ്‌പ്പോഴും ഒരു മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരമാണ്, നഗരത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാൻ ഈ സേവനം ഇവിടെ ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് മുതൽ ബെംഗളൂരുവിലെ എല്ലാ പ്രധാന ഭാഗങ്ങളിലും 'ഊബർ മോട്ടോ വുമൻ' ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. തത്സമയ ട്രാക്കിങ്ങിനായി റൈഡർമാർക്ക് അവരുടെ ട്രിപ്പ് വിശദാംശങ്ങൾ പങ്കുവയ്‌ക്കാൻ സാധിക്കും, അതേസമയം യാത്രക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് അവരുടെ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പുറത്തുപോകാത്ത രീതിയില്‍ സംരക്ഷിക്കുമെന്നും കമ്പനി അറിയിച്ചു.
ഊബറിന്‍റെ സുരക്ഷാ ഫീച്ചറായ റൈഡ് ചെക്ക്, ലോങ് സ്റ്റോപ്പുകൾ, മിഡ്-വേ ഡ്രോപ്പുകൾ, അല്ലെങ്കിൽ റൂട്ട് വ്യതിയാനങ്ങൾ എന്നിവ പോലുള്ള ക്രമക്കേടുകൾ കൃത്യമായി കമ്പനി നിരീക്ഷിക്കും, യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സഹായം ആവശ്യമുള്ളപ്പോള്‍ ഉടനെ തന്നെ ലഭ്യമാക്കുന്നതിനായി 24x7 സുരക്ഷാ ഹെൽപ്പ് ലൈനില്‍ ബന്ധപ്പെടാം. ഇക്കാര്യത്തില്‍ സ്ത്രീകൾക്ക് പ്രത്യേകം മുൻഗണന നൽകുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഡ്രൈവിങ് ഉള്‍പ്പെടെ നിലവില്‍ സ്ത്രീ പങ്കാളിത്തം കുറവായതിനാൽ 'ഉബർ മോട്ടോ വുമൻ' കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കും. ഫ്ലെക്‌സിബിളായ ജോലി സമയം, ഹ്രസ്വദൂര യാത്രകൾ എന്നിവ കൂടുതൽ വനിതാ ഡ്രൈവർമാർക്ക് പ്ലാറ്റ്‌ഫോമിൽ ചേരുന്നത് എളുപ്പമാക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
Read Also: ഊബറില്‍ ബുക്ക് ചെയ്യാം ശിക്കാര വള്ളം; ദാല്‍ ലേക്കിലെ സവാരി ഇനി ഈസി, ഏഷ്യയില്‍ ഇതാദ്യം