കേരളം

kerala

ETV Bharat / state

മഹാലക്ഷ്യത്തിലേക്ക് മലയാളികള്‍ ഒന്നിച്ചു, അബ്‌ദുൾ റഹീമിന്‍റെ മോചനത്തിന് പണം കണ്ടെത്താനുള്ള ദൗത്യം വിജയം - Abdul Rahim blood money collection - ABDUL RAHIM BLOOD MONEY COLLECTION

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്‌ദുൾ റഹീമിന്‍റെ മോചനത്തിനായുള്ള ധന സമാഹരണം വിജയിച്ചു. 34 കോടി രൂപയാണ് സമാഹരിച്ചത്. തുക എംബസി വഴി സൗദിക്ക് കൈമാറും. മുഴുവൻ തുകയും കണ്ടെത്തിയത് ശിക്ഷ നടപ്പാക്കാൻ രണ്ട് ദിവസം ബാക്കി നില്‍ക്കെ.

ABDUL RAHIM FUND RAISING  DEATH PENALTY  34 കോടി സമാഹരിച്ചു
ABDUL RAHIM BLOOD MONEY COLLECTION

By ETV Bharat Kerala Team

Published : Apr 12, 2024, 5:33 PM IST

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന ഫറോഖ് കോടമ്പുഴ സ്വദേശി അബ്‌ദുൾ റഹീമിന്‍റെ മോചനത്തിനായുള്ള ദയാധന സമാഹരണം വിജയം കണ്ടു. 34 കോടി രൂപയാണ് സമാഹരിച്ചത്. ശിക്ഷ നടപ്പാക്കാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പണം പിരിച്ചത്.

പിരിച്ചെടുത്ത പണം എംബസി വഴി സൗദിക്ക് കൈമാറും. ലോകമെമ്പാടുമുള്ള മലയാളികളും സാധാരണക്കാരുമെല്ലാം ധനസമാഹരണത്തിൽ പങ്കാളികളായി. ഏപ്രിൽ 16ന് അബ്‌ദുൾ റഹീമിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചത്.

15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്‌ദുൾ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. ബ്ലഡ് മണിയായ 34 കോടി സമാഹരിക്കാൻ മലയാളികൾ ഒന്നടങ്കം ഒത്തുചേർന്നു. ഒരു കോടി രൂപ നൽകിയ ബോബി ചെമ്മണ്ണൂർ തുക സമാഹരിക്കാനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര തുടങ്ങിയിരുന്നു.

മലപ്പുറത്തുകാർ പെരുന്നാൾദിനം ധനസമാഹരണ ദിനമാക്കി മാറ്റിയിരുന്നു. ജില്ലയിൽ പലയിടത്തും ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പണപ്പിരിവ് നടത്തി. കാളികാവ് അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് പ്രവർത്തകർ പെരുന്നാളിന് വിനോദയാത്ര പോകാറുണ്ട്. ഇത്തവണ പതിവ് യാത്ര മാറ്റി ധനസമാഹരണത്തിനായി നിരത്തിലിറങ്ങിയിരുന്നു.

വാണിയമ്പലം റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പിരിവിൽ അഞ്ച് മണിക്കൂർ കൊണ്ട് 67,000 രൂപയാണ് സമാഹരിച്ചത്. അങ്ങിനെ ഒരു മണിക്കൂറിൽ ഒരു ലക്ഷം രൂപ വരെ അക്കൗണ്ടിലേക്ക് എത്തിയ സന്ദർഭം വരെ ഉണ്ടായി.
2006 ഡിസംബറിൽ ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കാൻ അനസ് റഹീമിനെ നിർബന്ധിച്ചു. ആവശ്യം അംഗീകരിക്കാതിരുന്ന റഹീമിന്‍റെ മുഖത്ത് തുപ്പിയ അനസിനെ തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ അനസിന്‍റെ കഴുത്തിൽ ഘടിപ്പിച്ച ജീവൻരക്ഷ ഉപകരണത്തിൽ കൈ തട്ടിയാണ് മരണം സംഭവിച്ചത്. ജോലിക്കായി അബ്‌ദുൾ റഹീം റിയാദിലെത്തി 28-ാമത്തെ ദിവസമാണ് അനസിന്‍റെ മരണം സംഭവിച്ചത്.

റഹീമിന്‍റെ സ്പോൺസറായ ഫായിസ് അബ്‌ദുള്ള അബ്‌ദുറഹ്മാൻ അൽശഹ്രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു റഹീമിന്‍റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്.

Also read: അബ്‌ദുൽ റഹീമിന്‍റെ മോചനം; ജീവൻ രക്ഷിക്കാൻ പണം തേടി ബോചെയുടെ യാചകയാത്ര ആലപ്പുഴ ജില്ലയില്‍

ABOUT THE AUTHOR

...view details