എറണാകുളം: പിഡിപി ചെയര്‍മാന്‍ അബ്‌ദു നാസിര്‍ മഅദനിയെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ഒക്‌ടോബർ 15) ഉച്ചയ്ക്ക് 12 മണിയോടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓക്‌സിജൻ്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയമിടിപ്പ് കുറയുകയും, ബിപി ക്രമാതീതമായി വര്‍ധിക്കുകയും ചെയ്‌ത അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേസിപ്പിച്ചത്.
മഅദനി ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി - ABDUL NAZER MAHDANI IS HOSPITALIZED
അബ്‌ദു നാസിര്‍ മഅദ്‌നിയെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![മഅദനി ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി ABDUL NAZER MAHDANI അബ്‌ദു നാസിര്‍ മഅദ്‌നി ആശുപത്രിയിൽ പിഡിപി ചെയര്‍മാന്‍ LATEST MALAYALAM NEWS](https://etvbharatimages.akamaized.net/etvbharat/prod-images/15-10-2024/1200-675-22685680-thumbnail-16x9-abdul-nazer-madni.jpg)
ABDUL NAZER MAHDANI (ETV Bharat)
Published : Oct 15, 2024, 7:46 PM IST
വിദഗ്‌ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. വെൻ്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്.