കേരളം

kerala

ETV Bharat / state

റോഡരികിൽ കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് ഉടുമ്പഞ്ചോല എക്സൈസ് - cannabis plant found in road side

ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്‌ഡിൽ രാമക്കൽമേടിനടുത്ത് റോഡരികിൽ 50 സി.എം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.

CANNABIS PLANT FOUND  റോഡരികിൽ കഞ്ചാവ് ചെടി  കഞ്ചാവ് ചെടി കണ്ടെത്തി  A CANNABIS PLANT FOUND IN IDUKKI
എക്സൈസ് സംഘം റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തുന്നു (Etv Bharat)

By ETV Bharat Kerala Team

Published : Jun 23, 2024, 4:51 PM IST

റോഡരികിൽ കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് ഉടുമ്പഞ്ചോല എക്സൈസ് (Etv Bharat)

ഇടുക്കി: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്‌ഡിൽ രാമക്കൽമേട് ഉദയപുരം കോളനിയിൽ റോഡരികിൽ വളർന്ന് നിൽക്കുകയായിരുന്ന 50 സെന്‍റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ ചെടിയാണിത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തു നിന്ന് മുമ്പും പലതവണ ഇത്തരത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളായ ചിലർ നട്ടുവളർത്തുന്നതാണോ എന്ന് സംശയവും എക്സൈസിനുണ്ട്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. കഞ്ചാവ് ചെടി നട്ടുവളർത്തുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

Also Read: ഒരു മീറ്ററോളം പൊക്കം, മൂന്നര മാസത്തെ വളർച്ച; കോട്ടയം മെഡിക്കൽ കോളജിനു സമീപം കഞ്ചാവ് ചെടി

ABOUT THE AUTHOR

...view details