ഇടുക്കി:അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോവാന സോജൻ (9) ആണ് മരണപ്പെട്ടത്. ഇന്നലെ (ജൂൺ 30) രാത്രിയാണ് സംഭവം.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; അടിമാലിയില്‍ നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം - food choking girl dies idukki - FOOD CHOKING GIRL DIES IDUKKI
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Joanah Sojan (9) (ETV Bharat)
Published : Jul 1, 2024, 12:26 PM IST
ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് (ജൂലൈ 01) പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോവാനയുടെ മരണത്തെത്തുടർന്ന് കൂമ്പൻപാറ ഫാത്തിമ മാതാ സ്‌കൂളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു.
Also Read:വൈദ്യുതാഘാതമേറ്റ് കേബിള്‍ ടിവി ടെക്‌നീഷ്യന് ദാരുണാന്ത്യം