ഹൈദരാബാദ്: പുതിയ വർഷത്തിന്‍റെ ആരംഭത്തിൽ തന്നെ തങ്ങളുടെ ജനപ്രിയ വാഹനങ്ങൾ ഓരോന്നായി അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കുകയാണ് പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ. ഇപ്പോഴിതാ കമ്പനി പുതിയ ഹോണ്ട ഡിയോ പുറത്തിറക്കിയിരിക്കുകയാണ്. എഞ്ചിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ഉടൻ തന്നെ വാഹനമോടിക്കുന്നയാൾക്ക് അലർട്ട് ലഭിക്കുന്ന ഒബിഡി2ബി (OBD2B) സാങ്കേതികവിദ്യ കൂടി അപ്‌ഡേറ്റിനൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ വിലയിലും മറ്റ് ഫീച്ചറുകളിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
നിരവധി റൈഡിങും ഫീച്ചറുകളും നൂതന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിക്കൊണ്ട് യൂത്തൻമാരെ ആകർഷിക്കുന്ന രീതിയിലാണ് ഹോണ്ടയുടെ പുതിയ ഡിയോ എത്തിയിരിക്കുന്നത്. വാഹനം പുതിയ കളർ ഓപ്‌ഷനുകളിലും ലഭ്യമാവും. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സ്‌കൂട്ടറുകളിൽ ഒന്നാണ് ഹോണ്ട ഡിയോ. 74,930 രൂപയാണ് പുതുക്കിയ മോഡലിന്‍റെ എക്‌സ്-ഷോറൂം വില.
പ്രധാന മാറ്റങ്ങൾ:
മൈലേജ് ഇൻഡിക്കേറ്റർ, ട്രിപ്പ് മീറ്റർ, എക്കോ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി തുടങ്ങിയ വിവരങ്ങൾ നൽകുന്നതിനായി നൽകിയ പുതിയ 4.2 ഇഞ്ച് ടിഎഫ്‌ടി ഡിജിറ്റൽ ഡിസ്‌പ്ലേയാണ് പുതുക്കിയ മോഡലിലെ എടുത്തുപറയേണ്ട ഒരു ഫീച്ചർ. യുഎസ്‌ബി ടൈപ്പ് സി ചാർജിങ് പോർട്ടും പുതിയ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ധനം ലാഭിക്കാനായി ഐഡലിങ് സ്റ്റോപ്പ് സിസ്റ്റം നൽകിയിട്ടുണ്ട്. സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി വാഹനം ഒരു നിശ്ചിത സമയത്തേക്ക് നിർത്തിയാൽ ഓട്ടോമാറ്റിക്കായി എഞ്ചിൻ ഓഫാകും. ഇന്ധനവില കൂടുതലുള്ള ഇക്കാലത്ത് ഇത് തീർച്ചയായും റൈഡർക്ക് പ്രയോജനപ്പെടും.
ഹോണ്ട ഡിയോയുടെ ടോപ്-സ്‌പെക്ക് ഡിഎൽഎക്‌സ് വേരിയന്‍റിൽ സ്റ്റൈലിഷ് ലുക്കിനും മികച്ച പ്രകടനത്തിനുമായി അലോയ് വീലുകൾ ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് പോകുമ്പോൾ പുതുക്കിയ മോഡൽ യുവാക്കൾക്കായി ഉതകുന്ന തരത്തിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. രണ്ടറ്റത്തും ഡ്രം ബ്രേക്കുകളും, മുൻവശത്ത് 12 ഇഞ്ച് അലോയ് വീലുകളും പിൻവശത്ത് 10 ഇഞ്ച് അലോയ് വീലുകളും പുതുക്കിയ മോഡലിൽ നൽകിയിട്ടുണ്ട്.
ആകർഷകമായ ഗ്രാഫിക്‌സിലും പുതിയ കളർ ഓപ്‌ഷനുകളിലുമാണ് പുതിയ ഹോണ്ട ഡിയോ എത്തിയിരിക്കുന്നത്. ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഇഗ്നിയസ് ബ്ലാക്ക് + പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, മാറ്റ് മാർവൽ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ കളർ ഓപ്‌ഷനുകളിൽ ലഭ്യമാകും. 109.51 സിസി മൈലേജിൽ 5.3 ലിറ്റർ സിംഗിൾ-സിലിണ്ടർ PGM-FI എഞ്ചിനിലാണ് ഡിയോയുടെ അപ്‌ഡേറ്റ് ചെയ്‌ത മോഡൽ പുറത്തിറക്കിയത്. 8,000 ആർപിഎമ്മിൽ 7.8 ബിഎച്ച്പി കരുത്തും 5,250 ആർപിഎമ്മിൽ 9.03 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. എഞ്ചിനിൽ ഐഡ്‌ലിങ് സ്റ്റോപ്പ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നതിനാൽ മികച്ച ഇന്ധനക്ഷമത ലഭിക്കും.
വേരിയൻ്റുകളും വിലയും:
രണ്ട് വേരിയൻ്റുകളിലായാണ് പുതുക്കിയ ഡിയോ വരുന്നത്. എസ്‌ടിഡി, ഡിഎൽഎക്‌സ് എന്നിവയാണ് അവ. ഡിയോ എസ്‌ടിഡിക്ക് 74,930 രൂപയും ഡിയോ ഡിഎൽഎക്‌സിന് 85,648 രൂപയുമാണ് വില. രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകളിൽ നിന്നും വാഹനം വാങ്ങാവുന്നതാണ്.
Also Read:
- കുറഞ്ഞ വിലയിൽ ഒരു സബ് കോംപാക്റ്റ് എസ്‌യുവി: പുതിയ നെക്‌സോൺ പുറത്തിറക്കി ടാറ്റ
- 40 വർഷത്തിന് ശേഷം മാരുതിക്ക് ഒന്നാം സ്ഥാനം നഷ്‌ട്ടമായി: 2024ൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ ഏത്?
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ
- 473 കിലോമീറ്റർ റേഞ്ചിൽ ക്രെറ്റ ഇവി: പുതിയ ഇലക്‌ട്രിക് കാറുമായി ഹ്യുണ്ടായ്